Connect with us

Hi, what are you looking for?

Film News

ശ്രീനിവാസൻ സിനിമയിലെ മാജിക് എന്ത് ? യുവാവിന്റെ കുറിപ്പ് വൈറലാകുന്നു!!

ഒരുകാലത്ത് ശ്രീനിവാസൻ ഇല്ലാത്ത മലയാള സിനിമ കുറവായിരുന്നു നായകനോളം നിൽക്കുന്ന സഹനടൻ എന്ന് തന്നെ മലയാളികൾ പറഞ്ഞ വെക്തി. നടനായും തിരക്കഥകൃത്ത് ആയും സിനിമയിൽ ഇത്രയേറെ മികവ് പുലർത്തിയ ഒരു വെക്തി വേറെ ഇല്ലെന്ന് തന്നെ പറയാം. ഇപ്പോൾ ശ്രീനിവാസനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ : ഞാൻ ഓർമ്മ വെച്ച കാലം മുതൽ കണ്ട ഭൂരിഭാഗം സിനിമകളിലും ഏറ്റവും പ്രാധാന്യമുള്ളയാളാണ് നായകന്മാർ.പുക വലിക്കുന്ന കള്ള് കുടിക്കുന്ന മാസ്സ് ഡയലോഗുകളും മാസ്സ് ഇൻട്രോകളുടെ അകമ്പടിയോടെ വരുന്ന നായകന്മാർ.ക്ലൈമാക്സ്‌ രംഗങ്ങൾ ആകുമ്പോൾ നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ. ജയിക്കുന്നതോ നായകൻ മാത്രം. നായകന്മാർ മരിക്കുന്ന സിനിമകൾ കാണാൻ ഏതൊരു പ്രേക്ഷകനും ഒന്ന് മടിക്കന്നവയുമാണ്. സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക വാച്ച് കൂളിംഗ് ഗ്ലാസ്സ് ചെരുപ്പ് എല്ലാം ഊരി വച്ച ശേഷം മാത്രം വില്ലനെ തല്ലുന്ന നായകൻ .തല്ല് തുടങ്ങുന്നതിനു മുൻപും അതിനു ശേഷവും മാസ്സ് ഡയലോഗുകൾ നിർബന്ധം അതിനു അകമ്പടിയായി തട്ടുപൊളിപ്പൻ ബിജിഎം.ഇതെല്ലാം വളരെ ഏറെ ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ തന്നെയാണ് അന്നും ഇന്നും എന്നും ഞാനും..

മലയാള സിനിമ അടക്കി ഭരിച്ച ഒരുപാട് താരങ്ങളുടെ ഉയർച്ച താഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്.നസീർ,സത്യൻ, ജയൻ, സുകുമാരൻ,ശങ്കർ, റഹ്മാൻ,മോഹൻലാൽ,മമ്മൂട്ടി, സുരേഷ്‌ഗോപി ജയറാം, ദിലീപ്, പ്രിത്വിരാജ്, ഫഹദ് ഫാസിൽ, ടോവിനോ, ആസിഫ് അലി, ജയസൂര്യ അങ്ങനെ ഓരോ വെള്ളിയാഴ്ചകളിൽ എത്ര എത്ര താരങ്ങൾ ആണ് സിനിമ കൊട്ടകയിൽ പ്രേക്ഷകൻ കണ്ടു കൈ പിടിച്ചു ഉയർത്തി കൊണ്ടുവന്നിട്ടുള്ളത്.ഈ കൂട്ടത്തിൽ എന്നെ വിസ്മയിപ്പിക്കുന്ന ഒരു നല്ലൊരു നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ. നസീർ -സത്യൻ കാലഘട്ടത്തിന് ശേഷം വന്ന മോഹൻലാൽ മമ്മൂട്ടി യുഗത്തിൽ ഒരുപാട് നല്ല നടൻമാർ അവർക്കൊപ്പം ഉയരുകയും താഴ്ന്നു പോകുകയും ചെയ്തിട്ടുണ്ട്.അവർക്കു പിറകെ ഒരുപാട് താരങ്ങൾ പിറന്നു.പ്രേക്ഷകനെ കോരിതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോ നെടുനീളൻ സംഭാഷണങ്ങളോ പ്രേക്ഷകനെ പ്രകമ്പനം കൊള്ളിക്കുന്ന ഇൻട്രോയോ ഒന്നും തന്നെ ഇല്ലാത്ത ഒരു നായക സങ്കല്പം ആയിരുന്നു ശ്രീനിവാസന്റെ.80 90 കാലഘട്ടത്തിൽ എത്ര മികച്ച സിനിമകൾ ആണ് അദ്ദേഹത്തിന്റെ തൂലികയിലും അദ്ദേഹം നായകനായും പുറത്തിറങ്ങിയത്.ശ്രീനിവാസൻ സിനിമകൾ കാലം എത്ര കഴിഞ്ഞാലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമകൾ ആയിരുന്നു.

ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും ഇന്നും പരിശോദിച്ചാൽ കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച മറ്റൊരു നടനോ തിരക്കഥാകൃത്തോ മലയാള സിനിമയിൽ ഇല്ല എന്ന് അഭിപ്രായം ആണ് എനിക്ക്.. പല സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടു സിനിമകളിലൂടെ പ്രേക്ഷകനു മുൻപിൽ എത്തിച്ച വ്യക്തി. 2000 മുതൽ 2021 വരെ ഉള്ള കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത് 12സിനിമകൾ ആയിരുന്നു.അതിൽ ആറു സിനിമകൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയവയാണ്. ബാക്കി സിനിമകൾ എല്ലാം തന്നെ പരാജയമായിരുന്നു .എന്നാൽ ഈ കാലയളവിൽ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകുകയും ചെയ്തു. കാത്തിരിക്കുന്നു മറ്റൊരു നല്ല കഥയും കഥ പരിസരവും ഒത്തിണങ്ങിയ ശ്രീനിവാസൻ സിനിമക്കായി.

You May Also Like