Connect with us

Hi, what are you looking for?

Film News

സണ്ണി ലിയോണിന് പിന്നാലെ ശ്രുതി ഹാസനും; വൈ ചലഞ്ച് ഏറ്റെടുത്ത് താരങ്ങള്‍

സമൂഹ മാധ്യമങ്ങളിലെ ട്രെന്‍ഡ് പി്ന്തുടരുന്നതില്‍ മുമ്പിലാണ് സെലിബ്രിറ്റികള്‍. പലപ്പോഴും അത്തരം ചില ട്രെന്‍ഡുകള്‍ക്ക് തുടക്കമിടുന്നതും പ്രമുഖ താരങ്ങള്‍ തന്നെയാണ്. മാറിവരുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് വീഡിയോകളും റീല്‍സും ചെയ്യുന്നത് സെലിബ്രറ്റികളുടെ പതിവാണ്. ലോക്ഡൗണ്‍ കാലത്ത് ഇത്തരം ട്രെന്‍ഡുകളും ചലഞ്ചുകളും കൂടുതല്‍ പോപ്പുലറായി. കണ്ണാടിക്ക് മുന്നില്‍ കാലുയര്‍ത്തി വൈ പോസില്‍ നില്‍ക്കുന്നതാണ് ചലഞ്ച്. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡിംഗ്. താരങ്ങളോരോന്നായി ഇത് അനുകരിച്ച് കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

വര്‍ക്ക് ഔട്ട് വീഡിയോകളുമായും ചിലര്‍ രംഗത്തെത്തിയിരുന്നു. ചിലരാവട്ടെ വെറുതെ ലൈവില്‍ വന്ന് വിശേഷങ്ങളും പറയാറുണ്ട്. ഇപ്പോള്‍ മറ്റൊരു റീല്‍സിന്റെ പിറകെയാണ് സെലിബ്രറ്റികള്‍. വൈ ചലഞ്ച് എന്നാണിതിന്റെ പേര്.  സണ്ണി ലിയോണാണ് ഇത് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ആദ്യ താരങ്ങളിലെരാള്‍.

 

View this post on Instagram

 

A post shared by Shruti Haasan (@shrutzhaasan)

വൈ ചലഞ്ച് എന്ന ക്യാപ്ഷനോടെയായിരുന്നു സണ്ണി ലിയോണ്‍ റീല്‍ പങ്കുവെച്ചത്. പിന്നാലെ നടി മലൈക അറോറയും, കരിഷ്മ തന്നയും രംഗത്തെത്തി. ഇപ്പോഴിതാ ഹാസനും ഇതേ റീല്‍ ചെയ്തിരിക്കുകയാണ്.

വീഡിയോകളെല്ലാം തന്നെ ഇതിനകം വൈറലായിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ക്ക് പുറമെ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ സാ്ന്നിധ്യമറിയിച്ചിട്ടുണ്ട്. നടിയുടെ ഓഹ് മൈ ഗോസ്റ്റ് എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്.

You May Also Like