Connect with us

Hi, what are you looking for?

Film News

ഭൂമിയിലെ മനോഹര സ്വര്‍ഗത്തിലെത്തി സുപ്രിയ!!!

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും യാത്രകള്‍ പുനരാരംഭിച്ച് സുപ്രി മേനോന്‍. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ദമ്പതികളാണ് പൃഥ്വിയും സുപ്രിയയും. പരിക്കിനെ തുടര്‍ന്ന് പൃഥ്വി വിശ്രമത്തിലായിരുന്നതോടെ യാത്രകള്‍ക്കും അവധിയായിരുന്നു. ഇപ്പോള്‍ പൃഥ്വി ലൊക്കേഷന്‍ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരികകുകയാണ്. സുപ്രിയ യാത്രകളിലുമാണ്.

ഭൂമിയിലെ മനോഹര സ്വര്‍ഗത്തിലാണ് സുപ്രിയ മേനോന്‍ ഇപ്പോഴുള്ളത്. യാത്രയുടെ വിശേഷങ്ങള്‍ എല്ലാം സുപ്രിയ പങ്കുവയ്ക്കുന്നുണ്ട്. ലോകത്തിന്റെ നെറുകയില്‍ നിന്നുള്ള ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. ഖര്‍ദുങ് ലാ എന്ന ചുരത്തില്‍ നിന്നുള്ള ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. 17,982 അടി ഉയരത്തിലാണ് ഈ സ്ഥലമുള്ളത്. ലഡാക്കിലെ ലെയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ലഡാക് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാണ് ഖര്‍ദുങ് ലാ ചുരം. ഇവിടം സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങളാണ് സുപ്രിയയുടെ പോസ്റ്റില്‍ നിറയുന്നത്.

സിനിമയുടെ തിരക്ക് മാറിയാല്‍ സുപ്രിയയെയും മകളെയും കൊണ്ട് ലോകത്തെ മനോഹര കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇറങ്ങുന്നയാളാണ് പൃഥ്വി. സുപ്രിയയുടെ പിറന്നാളിനും യാത്ര പതിവായിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ പരിക്കേറ്റ് വിശ്രമത്തിലായതോടെ ഇപ്രാവശ്യം എല്ലാം മുടങ്ങി. വീട്ടില്‍ തന്നെ സമയം ചിലവിടുകയായിരുന്നു താരം. വിശ്രമത്തിലായിരുന്നെങ്കിലും കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാനായി. അമ്മയ്ക്കും ചേട്ടന്‍ ഇന്ദ്രജിത്തിന്റേയും കുടുംബത്തോടൊപ്പമാണ് പൃഥ്വിരാജും സുപ്രിയയും ഓണവും ആഘോഷിച്ചത്.

പൃഥ്വിരാജ് ആഗ്രഹിച്ചത് അടുത്ത പിറന്നാളിന് വീണ്ടും സെറ്റില്‍ എത്തണം എന്നായിരുന്നു. അതുപോല തന്നെ സംഭവിക്കുകയും ചെയ്തു. പിറന്നാള്‍ ദിനത്തില്‍ തന്നെ പൃഥ്വി എംമ്പുരാന്‍ സെറ്റില്‍ എത്തിയിരുന്നു.

You May Also Like