Connect with us

Hi, what are you looking for?

Film News

ഇതുവരെയുള്ള ജീവിതത്തില്‍ കണ്ണുനീര്‍ നിറഞ്ഞ ഒരു വര്‍ഷം! വൈകാരികമായ കുറിപ്പുമായി സുപ്രിയ മേനോന്‍

പൃഥ്വിരാജിന്റെ ജീവിതസഖിയായി എത്തിയതോടെയാണ് സുപ്രിയ മേനോന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. സിനിമാ നിര്‍മ്മാണ രംഗത്തും സജീവമായ താരം, തന്റെ സന്തോഷങ്ങളും ദുഖങ്ങളും എല്ലാം പങ്കുവെച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛന്റെ ഓര്‍മ്മദിനത്തില്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. അച്ഛനില്ലാതെ ഒരു വര്‍ഷം കടന്നു പോയിരിക്കുന്നു.. എത്രത്തോളം കഠിനമായിരുന്നു കഴിഞ്ഞുപോയ ദിനങ്ങള്‍ എന്നാണ് സുപ്രിയ വിവരിക്കുന്നത്.

ഡാഡി ഞങ്ങളെ വിട്ടു പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെയുള്ള ജീവിതത്തില്‍ കണ്ണുനീര്‍ നിറഞ്ഞ ഒരു വര്‍ഷം.. എന്നാണ് അച്ഛന്‍ ഇല്ലാതെ കഴിഞ്ഞുപോയ ഈ ഒരു വര്‍ഷത്തെ കുറിച്ച് സുപ്രിയ പറയുന്നത്. എന്റെ സ്പീഡ് ഡയല്‍ ലിസ്റ്റിന്റെ മുകളിലുള്ള നിങ്ങളുടെ നമ്പര്‍ ഡയല്‍ ചെയ്യുന്നതില്‍ നിന്ന് എന്റെ വിരലുകള്‍ എങ്ങനെ നിര്‍ത്താമെന്ന് ഞാന്‍ ഇതുവരെ പഠിച്ചിട്ടില്ലാത്ത ഒരു വര്‍ഷം. ഡാഡിയുടെ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും അങ്ങോട്ടും ഇങ്ങോട്ടും സ്‌ക്രോള്‍ ചെയ്യാന്‍ ഒരു വര്‍ഷം ചെലവഴിച്ചു, ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് കണ്ടെത്തുമെന്നോ നിങ്ങളുടെ നല്ല ദിവസങ്ങളില്‍ നിങ്ങളെ കാണുമെന്നോ ഉള്ള പ്രതീക്ഷയില്‍. സങ്കടവും ദേഷ്യവുമൊക്കെയായി കഴിച്ചുകൂട്ടിയ വര്‍ഷമാണ് കടന്ന് പോയത്… സുപ്രിയ കുറിച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചത്? എന്തുകൊണ്ട് നിങ്ങള്‍, ആ സ്ഥാനത്ത് മറ്റാരെങ്കിലും ആയിക്കൂടേ എന്ന് വരെ ചിന്തിച്ചിരുന്നു. ഡാഡിയുടെ ശബ്ദം കേള്‍ക്കുകയോ ആലിംഗനത്തിന്റെ ഊഷ്മളത അനുഭവിക്കുകയോ ചെയ്തിട്ട് ഒരു വര്‍ഷമായി. ഞങ്ങള്‍ പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈര്‍ഘ്യമേറിയ സമയമാണിത്. ഡാഡിയെക്കുറിച്ചുള്ള ചിന്ത ഇല്ലാതെ ഒരുദിവസം പോലും കടന്നുപോയിട്ടില്ല. ഡാഡി തിരികെ വരുന്നത് താന്‍ സ്വപ്‌നം കാണാറുണ്ട് എന്നും സുപ്രിയ കുറിപ്പില്‍ പറയുന്നു. ജീവിതത്തില്‍ തനിച്ചാണെന്ന് സ്വയം മനസിലാക്കി. നിങ്ങളപ്പോലെ ഒരാളും എന്നെ പിന്തുണയ്ക്കില്ലെന്ന് ഞാന്‍ വേദനയോട് മനസിലാക്കിയ വര്‍ഷമാണ്. എന്റെയും മമ്മിയുടെയും ജീവിതം മാറ്റാനാവാത്തവിധം മാറിമറിഞ്ഞു, മറ്റെല്ലാവരും അവരവരുടെ ജീവിതത്തിലേക്ക് നീങ്ങി. അമ്മയുടേയും തന്റെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയത് വര്‍ഷമാണ് കടന്നുപോയത്.

നിങ്ങളില്ലാതെയാണ് മുന്നോട്ടുള്ള യാത്ര എന്നോര്‍ക്കുമ്പോള്‍ പോലും എനിക്ക് ഭയമാണ്. എന്റെ സിരകളില്‍ ഒഴുകുന്നത് അച്ഛന്റെ രക്തമാണ്. അതിനാല്‍ എന്തും നേരിടാന്‍ എനിക്ക് കഴിയുമെന്ന വിശ്വാസമുണ്ടെന്നുമായിരുന്നു എന്നാണ് സുപ്രിയ കുറിച്ചത്. പൃഥ്വിരാജും ഡാഡിയുടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു.

You May Also Like