Connect with us

Hi, what are you looking for?

Film News

ഇഷ്ടമുള്ളത് ചെയ്ത് സെറ്റില്‍ വീണ്ടും കാണുന്നതില്‍ സന്തോഷം!! നിങ്ങള്‍ ചെയ്തതെല്ലാം കാണാന്‍ ലോകം കാത്തിരിക്കുകയാണ്, പൃഥ്വിരാജിന് സുപ്രിയയുടെ ഹൃദ്യമായ ആശംസ

മലയാളത്തിലെ ഏറെ ആരാധകരുള്ള യുവതാരമാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല ശ്രദ്ധേയനായ നിര്‍മ്മാതാവായും സംവിധായകനായുമെല്ലാം തന്റെ കഴിവുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം. അടുത്തിടെ ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. പരിക്കുകളെ അതിജീവിച്ച് താരം തിരിച്ചെത്തിയിരിക്കുകയാണ്.

ഇന്നിതാ താരത്തിന്റെ പിറന്നാള്‍ ദിനം കൂടിയാണ്. പ്രിയതമന് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള സുപ്രിയയുടെ ആശംസ വൈറലായിരിക്കുകയാണ്.,കാല്‍മുട്ടിനേറ്റ പരുക്കും തുടര്‍ന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റില്‍ നിങ്ങളെ വീണ്ടും കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്!

ജന്മദിനാശംസകള്‍ പി, ഈ വര്‍ഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതല്‍ സലാര്‍ വരെ, ബിഎംസിഎം (ബഡേ മിയാന്‍ ചോട്ടെ മിയാന്‍) തുടങ്ങി നിങ്ങള്‍ ചെയ്തതെല്ലാം കാണാന്‍ ലോകം കാത്തിരിക്കുകയാണ്!’ എന്നാണ് ആശംസകള്‍ നേര്‍ന്ന് സുപ്രിയ കുറിച്ചത്.

വിലായത്ത് ബുദ്ധയുടെ ഷൂട്ടിനിടെയാണ് താരത്തിന് കാലിന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാസങ്ങളായി വിശ്രമത്തിലായിരുന്നു പൃഥ്വി. കഴിഞ്ഞ ദിവസാണ് താരം വീണ്ടും സിനിമാ ജോലികളിലേക്ക് തിരിച്ചെത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ തിരക്കിലാണ് പൃഥ്വി ഇപ്പോഴുള്ളത്.

You May Also Like