Connect with us

Hi, what are you looking for?

Film News

ഞാനും രാധികയുമായുള്ള വിവാഹം നടക്കില്ല എന്ന് തീരുമാനിച്ച സമയമായിരുന്നു അത്, സുരേഷ് ഗോപി

‘കാരുണ്യ മാൻ ഓഫ് ദി ഇയര്‍ 2023’ എന്ന പുരസ്ക്കാരം ഏറ്റു വാങ്ങാൻ  വേണ്ടി എത്തിയപ്പോൾ സുരേഷ് ഗോപി ശ്രീകുമാരൻ തമ്പിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ , ശ്രീകുമാരൻ തമ്പി സാറുമായി എനിക്ക് വര്ഷങ്ങളുടെ ആത്മ ബന്ധമാണുള്ളത്. ഞാൻ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന കാലം മുതൽ തന്നെ എനിക്ക് സാറിനെ അറിയാം. അന്ന് സാർ എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. അതിനു ശേഷം ഞാൻ സിനിമയിൽ കയറി അത്യാവശ്യം സിനിമകൾ ഒക്കെ ചെയ്തു പേര് കിട്ടായതോടെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ വേണ്ടി വീട്ടിലേക്ക് വരുന്ന സമയം വരെ ഉണ്ടായിരുന്നു. എന്നാൽ ഞാൻ എന്റെ ഒരു ഇഷ്ട്ടം ആ സമയത്ത് വേണ്ട എന്ന് വെച്ചിരുന്നു. നമ്മളെ സ്നേഹിക്കുന്ന ചിലരുടെ തീരുമാന പ്രകാരം എനിക്ക് എന്റെ വലിയ ഒരിഷ്ടം ഉപേക്ഷിക്കേണ്ടി വന്നു.

എന്നാൽ ഞാൻ അങ്ങനെ അത് ഉപേക്ഷിച്ചത് കൊണ്ടാണ് എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗമായ രാധികയെ കിട്ടുന്നത്. വീട്ടുകാർ വഴി ഉള്ള ആലോചന ആയിരുന്നു രാധികയുമായുള്ളത്. വിവാഹ ജീവിതം എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യം ആയിരുന്നു. എന്നാൽ രാധികയുമായുള്ള വിവാഹം നടക്കില്ല എന്ന ഒരു വക്കിൽ എത്തിയിരുന്നു. ഞാൻ സിനിമയിൽ ആയത് കൊണ്ട് തന്നെ ചിലർ രാധികയുടെ വീട്ടിൽ ചെന്ന് കുത്തി തിരുപ്പ് ഉണ്ടാക്കിയിരുന്നു. രാധിക അച്ഛൻ ഇല്ലാത്ത കുട്ടി ആയിരുന്നു. അത് കൊണ്ട് തന്നെ രാധികയുടെ അമ്മുമ്മ ആയിരുന്ന ആറന്മുള പൊന്നമ്മയുടെ മനസ്സ് അതോടെ ഒന്ന് ഉലഞ്ഞു. ഈ കല്യാണത്തിന് ഒരു കാരണവശാലും സമ്മതിക്കില്ല എന്ന് രാധികയുടെ അമ്മാവന്മാരും തീരുമാനം എടുത്ത്.

ആ സമയത്ത് ആറന്മുള പൊന്നമ്മയുടെ വീട്ടിൽ ചെന്ന് എനിക്ക് വേണ്ടി സംസാരിച്ചത് ശ്രീകുമാരൻ തമ്പി സാർ ആയിരുന്നു. എന്നെ കുറിച്ച് പറഞ്ഞത് പോരാതെ സിനിമയിൽ നിന്ന് രാധികയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ബന്ധം ആണ് ഇതെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതോടെ ആറന്മുള പൊന്നമ്മ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. അമ്മാവന്മാർക്ക് എതിർപ്പുണ്ടെകിൽ അവർ ഇപ്പോൾ ഇറങ്ങിക്കോളാനും അവർ പറഞ്ഞു. അങ്ങനെ ആണ് രാധികയുമായുള്ള എന്റെ വിവാഹം നടക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു.

You May Also Like