Connect with us

Hi, what are you looking for?

Film News

സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി!! ചോദ്യം ചെയ്ത് വിട്ടയച്ചു

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് നടക്കാവ് പൊലീസിന്റെ നോട്ടീസ് പ്രകാരമാണ് സുരേഷ് ഗോപി സ്റ്റേഷനിലെത്തിയത്.

പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തനിക്ക് പിന്തുണയുമായി എത്തിയവര്‍ നല്‍കിയ സ്‌നേഹത്തിന് നന്ദിയറിക്കുന്നതായി ചോദ്യം ചെയ്യലിന് ശേഷം സുരേഷ് ഗോപി പുറത്തിറങ്ങി പറഞ്ഞു. നേതാക്കളുടെ പേര് എടുത്ത് പറഞ്ഞായിരുന്നു നന്ദി പറഞ്ഞത്. ഹാജരാകാന്‍ നോട്ടീസ് നല്‍കിയാല്‍ വീണ്ടും ഹാജരാകുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. 354 എ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തത്.

സുരേഷ് ഗോപി എത്തുന്നതിന് മുന്‍പ് തന്നെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പോസ്റ്ററുകളും പിടിച്ചെത്തിയ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയ്ക്ക് അനുകൂലമായ മുദ്രവാക്യങ്ങളും വിളിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്.

മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ 354 എ വകുപ്പാണ് സുരേഷ് ഗോപിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വീഡിയോയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പൊലീസ് ശേഖരിച്ചു.

You May Also Like