Connect with us

Hi, what are you looking for?

Film News

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപി!!

സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നടന്‍ സുരേഷ് ഗോപി.
കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദ്ദേശിച്ച ദിനത്തില്‍ തന്നെയാണ് താരം പുതിയ ചുമതല ഏറ്റെടുത്തത്. ചുമതലയേറ്റതിന് പിന്നാലെ ആദ്യ യോഗത്തിനും സുരേഷ് ഗോപി നേതൃത്വം നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ട് കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ്, ധനകാര്യ മന്ത്രാലയങ്ങളുമായി മാരത്തണ്‍ പ്രൊഡക്റ്റീവ് ചര്‍ച്ചകളില്‍ സുരേഷ് ഗോപി പങ്കെടുത്തു.

നേരിട്ടെത്തി ചുമതല ഏറ്റെടുത്ത വിവരം സുരേഷ് ഗോപി തന്നെയാണ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു.
യോഗങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 23-നാണ് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതായി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചത്.

തന്നില്‍ വിശ്വാസം അര്‍പ്പിച്ച് പുതിയ ചുമതല നല്‍കിയതിന് പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കുമടക്കം സുരേഷ് ഗോപി നന്ദിയും അറിയിച്ചു. ‘ഇന്ത്യന്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എന്റെ സുഹൃത്ത് അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് നന്ദി, എന്ന് താരം പങ്കുവച്ചിരുന്നു.

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദ്ദേശിച്ച തീയതിയിലും സമയത്തും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഞാന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും’- എന്നായിരുന്നു താരം ക്ഷണം സ്വീകരിച്ച് വ്യക്തമാക്കിയത്.

You May Also Like