Connect with us

Hi, what are you looking for?

Film News

പ്രകൃതിയുടെ സൗന്ദര്യം കാന്‍വാസില്‍ നിറച്ച് സുറുമി മമ്മൂട്ടി!!! ശ്രദ്ധേയമായി താരപുത്രിയുടെ ചിത്രങ്ങള്‍

അച്ഛനും സഹോദരനും വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങളായപ്പോള്‍ സുറുമി തിരഞ്ഞെടുത്തത് പെന്‍സിലാണ്. ചിത്രങ്ങളുടെ ലോകമാണ് അവള്‍ സ്വന്തമാക്കിയത്. മെഗാതാരം മമ്മൂട്ടിയുടെ മകള്‍ സുറുമിയാണ് മനോഹര ചിത്രങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തുന്നത്. സുറുമിയുടെ ചിത്രപ്രദര്‍ശമാണ് ശ്രദ്ധേയമാകുന്നത്. ദില്ലിയില്‍ നടക്കുന്ന ഇന്ത്യന്‍ ആര്‍ട്സ് ഫെസ്റ്റിവലില്‍ കാണാം. ദില്ലിയില്‍ നടക്കുന്ന ഇന്ത്യ ആര്‍ട്സ് ഫെസ്റ്റിവലിലാണ് താരപുത്രിയുടെ ചിത്രങ്ങള്‍ മനംകീഴടക്കുന്നത്.

പ്രകൃതിയുടെ ആഴമേറിയ ചിത്രങ്ങള്‍ ചായക്കൂട്ടുകളില്ലാതെ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുകയാണ് സുറുമി. സുഹ്യത്തും ചിത്രകാരിയുമായ ദീപശിഖ ഖൈത്താനുമായി ചേര്‍ന്നാണ് സുറുമിയുടെ ചിത്രപ്രദര്‍ശനം. 9 ചിത്രങ്ങളാണ് ഇന്ത്യ ആര്‍ട്ട് ഫെസ്റ്റിലുള്ളത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടക്കുന്ന പ്രദര്‍ശനം നാളെ അവസാനിക്കും. ആദ്യമായാണ് സുറുമി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

യാത്രകളില്‍ മനസ്സില്‍ താങ്ങുന്ന പ്രകൃതി ഭംഗികള്‍ ക്യാമറയില്‍ ഒപ്പിയെടുക്കും. പിന്നീട് മാസങ്ങളെടുത്ത് അവ ക്യാന്‍വാസിലേക്ക് പകര്‍ത്തിയെടുക്കും. ചായക്കൂട്ടുകള്‍ ഉപയോഗിക്കാറില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്ര രചനയോടാണ് സുറിമിയ്ക്ക് താത്പര്യം ഏറെയും. കുട്ടിക്കാലം മുതല്‍ സുറുമിയ്ക്ക് ചിത്രരചനയോട് താത്പര്യമുണ്ടായിരുന്നു. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്നാണ് സുറുമി ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയത്.

മാത്രമല്ല ലണ്ടനിലെ ചെല്‍സി കോളേജ് ഓഫ് ആര്‍ട്സില്‍ നിന്ന് ഗ്രാഫിക്സ് ആന്‍ഡ് ഡിസൈനില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ സമയവും ചിത്രരചനയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ് സുറുമി.

You May Also Like