Connect with us

Hi, what are you looking for?

Local News

ഒരു കോടി രൂപ കരിമ്പിൻ തോട്ടത്തിൽ ഒളിപ്പിച്ചതിന് ശേഷം മോഷണം പോയെന്ന പരാതിയുമായി കർഷകൻ !!

ഒരു കോടി രൂപ കരിമ്പിൻ തോട്ടത്തിൽ ഒളിപ്പിച്ചതിന് ശേഷം മോഷണം പോയെന്ന പരാതിയുമായി കർഷകൻ. ഒടുവിൽ കള്ളം പൊളിച്ചടുക്കി കർഷകനെ കയ്യോടെ പിടികൂടി പോലീസ്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം, തലയ്വാസിൽ പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം തന്റെ വീട്ടിൽ ഇരുന്ന ഒരു കോടി രൂപ മോഷണം പോയെന്ന് കാണിച്ച് നാൽപ്പത്തിനാലുകാരനായ ലോകനാഥൻ എന്ന കർഷകൻ പോലീസിനോട് പരാതി പറയുകയായിരുന്നു. ലോകനാഥന്റെ സുഹൃത്തും റീലീസ്‌റ്റേറ്റ് നടത്തിപ്പുകാരനായ ഗണേഷ് സൂക്ഷിക്കാൻ നൽകിയ രണ്ടുകോടി രൂപയിൽ നിന്നാണ് ഒരു കോടി മോഷണം പോയതത്രെ. എന്നാൽ പോലീസ് എത്ര പറഞ്ഞിട്ടും ഇയാൾ ഒരു പരാതി എഴുതി നല്കാതിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പോയ ലോകനാഥനും കുടുംബവും തിരികെ എത്തിയപ്പോൾ വീടിന്റെ വാതിൽ കുത്തി തുറന്നതായി കണ്ടെന്നും പിന്നീട് അകത്തിരുന്ന സ്വർണ്ണവും ഒരു കോടി രൂപയുടെ ബാഗും കാണാതായെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നത്.

ഇത്രയും പറഞ്ഞിട്ടും പരാതി എഴുതി നൽകാത്തതിനെ തുടർന്നുള്ള പൊലീസിന് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്യൂശനത്തിൽ ലോകനാഥന്റെ കരിമ്പ് തോട്ടത്തിൽ നിന്നും ഒരു കോടിയുടെ ബാഗ് കണ്ടെത്തുകയായിരുന്നു. പിന്നാലെ പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിന്നും സുഹൃത്തിന്റെ പണത്തിൽ മോഹം തോന്നിയ ഇയാൾ അത് സ്വന്തമാക്കാൻ കളിച്ച നാടകമാണ് ഈ മോഷണം എന്നും തെളിയുകയായിരുന്നു. സുഹൃത്തായ ഗണേഷ് നൽകിയ പരാതിയിൽ ലോകനാഥനെ പോലീസ് അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചു. എന്നാൽ ഈ രണ്ടുകോടി രൂപ ഗണേഷിന് നേരായ രീതിയിലാണോ ലഭിച്ചത് എന്നറിയാന് പോലീസ് ചോദ്യം ചെയ്ത വരുകയാണ്.

You May Also Like