Connect with us

Hi, what are you looking for?

Film News

‘ദി കിംഗ്’ ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു അത്ഭുതം തന്നെയാണ്!!

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എക്കാലത്തേയും മികച്ച ചിത്രമാണ് ‘ദി കിംഗ്’. ചിത്രത്തിന്റെ ഇരുപത്തിയെഴാം വാര്‍ഷികമായിരുന്നു കഴിഞ്ഞദിവസം. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഈ ചിത്രത്തിന്റെ വാര്‍ഷികം ഷാജി കൈലാസും മമ്മൂട്ടിയും ചേര്‍ന്ന് ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

അമി ഭായ്ജാന്‍ ആണ് ഈ കുറിപ്പ് പങ്കുവെച്ചത്. ദി കിംഗ് ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു അത്ഭുതം തന്നെയാണ് എന്നും ചിത്രത്തലെ ഒരു നാലോ അഞ്ചോ മിനിറ്റ് നീളമുള്ള സീന്‍ മാത്രം മതിയാകും ഷാജി കൈലാസ് എന്ന ക്രാഫ്റ്റ്‌സ്മാന്റെ മികവിനും അദ്ദേഹത്തോടുള്ള ആരാധനക്കും കാരണം പറയാന്‍..എന്നും കുറിപ്പില്‍ പറയുന്നു..
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
അച്ഛന്‍ പട്ടത്തിന് പഠിക്കാന്‍ പോയിട്ട് സഭയോടും പട്ടക്കാരോടും യുദ്ധം ചെയ്ത് അവസാനം നടക്കാവ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ വരെ എത്തുകയും അപ്പന്റെ രാഷ്ട്രീയ സ്വാധീനം വെച്ച് മീശ മുളക്കാത്തവന്റെ വിപ്ലവ വിഭ്രാന്തിക്ക് നിരുപാധികം മാപ്പ് കിട്ടിയ ഫ്‌ലാഷ് ബാക്ക് ജോസഫ് അലക്‌സ് പ്രസാദിനോട് പറയുന്ന രംഗം ദി കിംഗിലെ ഏറ്റവും ഇഷ്ട്ടമുള്ള ഒന്നാണ്.

ഒരു നാലോ അഞ്ചോ മിനിറ്റ് നീളമുള്ള ഈ സീന്‍ മാത്രം മതിയാകും ഷാജി കൈലാസ് എന്ന ക്രാഫ്റ്റ്‌സ്മാന്റെ മികവിനും അദ്ദേഹത്തോടുള്ള ആരാധനക്കും കാരണം പറയാന്‍. സിഗ്ഗ് വേണോ എന്നുള്ള ജോസഫിന്റെ ചോദ്യവും അത് കത്തിക്കുന്ന സ്‌റ്റൈലും ഷൂ പോളിഷ് ചെയ്യുന്ന,കഴിക്കാന്‍ ബുള്‍സൈ ഉണ്ടാക്കുന്ന തുടങ്ങി ടൈറ്റ് ക്ലോസപ്പ് ഷോട്ടുകളുടെ അയ്യര് കളി. സ്‌ക്രീനില്‍ ഇങ്ങനെ നിറഞ്ഞ് നില്‍ക്കുന്ന രംഗങ്ങള്‍ കാണാന്‍ ഇഷ്ട്ടപ്പെടുന്ന ആരാധകര്‍ക്ക് വേറെയെന്ത് വേണം.

ഈ സിനിമയില്‍ മമ്മൂട്ടി ഒബ്‌ജെക്ട്‌സ് യൂസ് ചെയ്യുന്നത് കാണാനും വന്‍ പൊളിയാണ്. നായകന്റെ മെയില്‍ ഷോവനിസവും തെറ്റായ ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകളും തുടങ്ങി സിനിമ പറയുന്ന പൊളിറ്റിക്ക്‌സ് ചിലത് പിന്തിരിപ്പന്‍ ആണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ പറയാം ദി കിംഗ് അതിന്റെ മേക്കിങ് കൊണ്ട് ഇരുപത്തേഴ് കൊല്ലങ്ങള്‍ക്കിപ്പുറവും ഒരു അത്ഭുതം തന്നെയാണ്
PA: ‘ Rdo സുദേവന്‍ ആണ് the conference will have to wait എന്ന് MP യുടെ ഫ്‌ലൈറ്റ് വരാന്‍ വൈകുമത്രെ ‘Joseph Alex : ‘ MP the manipulated Prince ഉപജാപകങ്ങളുടെ രാജകുമാരന്‍’
‘ കളിയെന്നോടും വേണ്ട സര്‍, because as you said, i have extra bone ഒരെല്ല് കൂടുതല്‍ ആണെനിക്ക് ‘ ‘ Mutinous hallucinations of an adolescent absolved മീശ മുളക്കാത്തവന്റെ വിപ്ലവ വിഭ്രാന്തി ‘

തുടങ്ങി മലയാളം ഇംഗ്ലീഷ് ഡിക്ഷണറികള്‍ക്ക് പോലും പിടി തരാതെ പേനയില്‍ വെടി മരുന്ന് നിറച്ചുള്ള രഞ്ജി പണിക്കരുടെ സംഭാഷണങ്ങളും തിരക്കഥയും ജനാതിപത്യ സംവിധാനത്തില്‍ ബ്യുറോ ക്രാറ്റുകള്‍ക്കാണോ ജനപ്രതിനിധികള്‍ക്കാണോ പവര്‍ എന്നുള്ള തര്‍ക്കം ഈ സമീപ കാലത്തും ചര്‍ച്ച ആയി നില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ ദി കിങ് എന്നും പ്രസക്തമായി നില നില്‍ക്കുന്നു.

You May Also Like