Connect with us

Hi, what are you looking for?

Film News

“നീ കേരള പോലീസിന് ഒരു വാഗ്ദാനമാടാ”..! അമിത് ചക്കാലക്കല്‍ നായകനാകുന്ന തേരിന്റെ ട്രെയിലര്‍ പുറത്ത്!

മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമ തേരിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. പൃഥ്വിരാജാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. തേര് എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പൃഥ്വിരാജ് പുറത്ത് വിട്ടത്. ജിബൂട്ടി എന്ന സിനിമക്ക് ശേഷം അമിത് ചക്കാലക്കല്‍ -എസ് ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തേര്. പൊലീസുകാരുടെ ജീവിതം തുറന്ന് കാട്ടിക്കൊണ്ടുള്ള ചിത്രം, കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ബ്ലൂ ഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും തേര് ന്റെ ഭാഗമാകുന്നുണ്ട്. ഡിനില്‍ പികെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്, ടി ഡി ശ്രീനിവാസാണ്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- തോമസ് പി മാത്യൂ, എഡിറ്റര്‍- സംജിത് മുഹമ്മദ്, ആര്‍ട്ട്- പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്സ്- വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, മേക്കപ്പ്-ആര്‍ജി വയനാടന്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ഡിസൈന്‍- മനു ഡാവിഞ്ചി, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഹണിബീ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച നടനാണ് അമിത് ചാക്കാലക്കല്‍. പിന്നീട് സിനിമാ ലോകത്ത് സജീവമായ താരം നായക വേഷത്തില്‍ എത്തിയ ചിത്രമാണ് ജിബൂട്ടി. തേരിനൊപ്പം ടു സ്‌ട്രോക്ക്, പാസ്സ്‌പോര്‍ട്ട് എന്നിവയാണ് അമിത് പ്രധാന വേഷത്തില്‍ എത്തുന്ന മറ്റ് സിനിമകള്‍.

You May Also Like