Connect with us

Hi, what are you looking for?

Film News

പൊലീസോ കൊള്ളക്കാരനോ… സസ്‌പെന്‍സ് ബാക്കിനിര്‍ത്തി ‘തുനിവ്’ ട്രെയിലര്‍!!

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്-മഞ്ജു വാര്യര്‍ ചിത്രം ‘തുനിവി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ബാങ്ക് കൊള്ളയടിക്കുന്നതോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന സസ്‌പെന്‍സാണ് ട്രെയിലര്‍ ബാക്കിയാക്കുന്നത്.

പൊങ്കല്‍ റിലീസ് ആയിട്ടാണ് ചിത്രം തിയ്യേറ്ററിലേക്ക് എത്തുന്നത്. ഇതുവരെ കാണാത്ത ബോള്‍ഡ് ഗെറ്റപ്പിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. കണ്‍മണി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്.

തുനിവ് സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുനിവ്.

വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ എന്നീ താരനിരയും ചിത്രത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം നീരവ് ഷായും എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയുമാണ് നിര്‍വ്വഹിക്കുന്നത്.

റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി കഴിഞ്ഞു. തിയറ്റര്‍ റീലിസിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുക. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്.

‘തുനിവി’നു ശേഷം അജിത്ത് നായകനാവുന്നത് വിഘ്‌നേശ് ശിവന്‍ ചിത്രത്തിലാണ്.
ശേഷം സുധ കൊങ്ങരയുടെ ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

You May Also Like