Connect with us

Hi, what are you looking for?

Film News

ശരിക്കുമുള്ള സൂപ്പര്‍ ഹീറോസ് മമ്മൂക്കയും ലാലേട്ടനും അല്ലേ…? ടോവിനോയ്ക്ക് കിട്ടിയ ഭാഗ്യം ഇതാണ്…

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രം റിലീസാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകളും മറ്റും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി സിനിമയുടെ പ്രമോഷന്റെ വീഡിയോ സൂപ്പര്‍ ഹീറോ ടെസ്റ്റ് ആണ് നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ ഇറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ കയറിയിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ
നടന്‍ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രമാണ് ടോവിനോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CXq2g6Hv5hW/?utm_source=ig_web_copy_link

‘ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നിമിഷം…മലയാള സിനിമയുടെ യഥാര്‍ത്ഥ സൂപ്പര്‍ ഹീറോകള്‍ക്കൊപ്പം..മമ്മൂക്കയും ലാലേട്ടനും..ഞാനിത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയില്‍ എന്നെന്നേക്കുമായി സൂക്ഷിക്കാന്‍ പോവുകയാണ്.’ ചിത്രം പങ്കുവെച്ച് ടൊവിനോ കുറിച്ചു. ആരാധകരുടെയും സഹപ്രവര്‍ത്തകരുടെതുമായി നിരവധി കമന്റുകളും ലൈക്കുകളും ചിത്രത്തിന് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിലെ താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങള്‍, ആ വേദിയില്‍ വെച്ചാണ് ടോവിനോ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ഫോട്ടോകള്‍ എടുത്തത്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകള്‍ കമ്മിറ്റിയിലുണ്ട്.

 

You May Also Like