Connect with us

Hi, what are you looking for?

Film News

യുവനടി ഷൂട്ടിങ് സെറ്റില്‍ ആത്മഹത്യ ചെയ്തു!!! ഞെട്ടലോടെ സിനിമാലോകം

യുവനടി തുനിഷ ശര്‍മ ഷൂട്ടിങ് സെറ്റില്‍ ആത്മഹത്യ ചെയ്തു. 20 വയസ്സായിരുന്നു.
അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലാണ് താരം തൂങ്ങി മരിച്ചത്. മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ അകാല മരണത്തിന്റെ ഞെട്ടലിലാണ് ടെലിവിഷന്‍ ലോകം ഒന്നടങ്കം.

അലി ബാബ: ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ ഷൂട്ടിങ് സെറ്റിലായിരുന്നു സംഭവം. പരമ്പരയില്‍ താരം ഷെഹ്‌സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു.

നായഗാവിലെ സെറ്റിലെ മേക്കപ്പ് മുറിയിലാണ് നടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നടന്‍ ഷിവിന്‍ നാരംഗിനൊപ്പം ഒരു മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാനിരിക്കെയാണ് ദാരുണ സംഭവം.

നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ബാര്‍ ബാര്‍ ദേഖോ തുടങ്ങിയ ചിത്രങ്ങളില്‍ നടി കത്രീന കൈഫിന്റെ കുട്ടിക്കാലത്തെ വേഷം ചെയ്തത് തുനിഷയാണ്. ഫിത്തൂര്‍, കഹാനി 2, ദബാങ് 3 എന്നിവയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഭാരത് കാ വീര്‍ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തുന്നത്. ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍-ഇ-പഞ്ചാബ് : മഹാരാജാ രഞ്ജിത് സിംഗ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയ തുനിഷയുടെ ശ്രദ്ധേയമായ പരമ്പരകളാണ്.

You May Also Like