Connect with us

Hi, what are you looking for?

Film News

സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവട്! ടൂവീലര്‍ ലൈസന്‍സ് നേടി മഞ്ജു വാര്യര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇനി ടൂവീലര്‍ ഓടിക്കാം.താരം ടൂ വീലര്‍ ലൈസന്‍സ് സ്വന്തമാക്കിയ സന്തോഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലാണ് മഞ്ജു വാര്യര്‍ ടെസ്റ്റിന് പങ്കെടുത്തത്.

പുതിയ ചിത്രം ആയിഷയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്. എച്ച് വിനോദിന്റെ സംവിധാനം ചെയ്ത അജിത്ത് നായകനായ തുനിവില്‍ മഞ്ജുവാര്യരും തകര്‍ത്തിട്ടുണ്ട്. ആക്ഷന്‍ റോളില്‍ മഞ്ജു തകര്‍ത്ത് കൈയ്യടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്.

തുനിവിന്റെ ഷൂട്ടിനിടെ മഞ്ജുവും അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയിരുന്നു. അതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യരും ആഗ്രഹം പറഞ്ഞിരുന്നു. ആ സ്വപ്‌നത്തിലേക്കുള്ള ആദ്യപടിയായാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. കണ്‍മണി എന്ന കഥാപാത്രമായാണ് തുനിവില്‍ മഞ്ജു വാര്യര്‍ എത്തിയത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ ആദ്യദിവസം തന്നെ മികച്ച കളക്ഷനാണ് തുനിവ് നേടിയിരിക്കുന്നത്.

You May Also Like