Connect with us

Hi, what are you looking for?

Film News

ഒടുവിൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ്സ് തുറന്നു ഉണ്ണി മുകുന്ദൻ

നിരവധി ആരാധകരുള്ള താരം ആണ് ഉണ്ണി മുകുന്ദൻ. വർഷങ്ങൾ കൊണ്ട് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ സജീവമാണ്. നിരവധി സ്ത്രീ ആരാധകരും താരത്തിന് ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറം വലിയ ഹിറ്റ് ആയിരുന്നു. അത് പോലെ തന്നെ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനും ഈ വർഷത്തെ ദേശിയ പുരസ്ക്കാരം ലഭിച്ചിരുന്നു. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ആണ് ചിത്രത്തിട്നെ സംവിധായകന് ലഭിച്ചത്. ഉണ്ണി നായകനായി എത്തിയ മാളികപ്പുറവും വലിയ വിജയം നേടിയതോടെ കരിയറിൽ ഉണ്ണിക്ക് ഇപ്പോൾ തിരക്ക് ഏറിയിരിക്കുകയാണ്. നിരവധി ചിത്രങ്ങൾ ആണ് ഉണ്ണിയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ആണ് ഉണ്ണിയുടേതായി ഷൂട്ട് തുടങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അത് കൊണ്ട് തന്നെ ഉണ്ണിയുടെ ആരാധകരും ഏറെ ആവേശത്തിൽ ആണ്. മിത്ത് വിവാദം ചർച്ച ആകുന്ന സമയത്ത് ആണ് ഉണ്ണി തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേശന്റെ പ്രഖ്യാപനം നടത്തിയത്. എന്നാൽ വർഷങ്ങൾ കൊണ്ട് താരം നേരിടുന്ന ഒരു ചോദ്യമാണ് എന്നാണ് വിവാഹം കഴിക്കുന്നത് എന്ന്. ഏറെ സ്ത്രീ ആരാധകർ ഉള്ള ഉണ്ണിയുടെ വിവാഹം നടക്കാത്തത് ഒരു ചർച്ച തന്നെ ആണ്. പല അഭിമുഖങ്ങളിലും ഉണ്ണിയോട് ഇതിനെ കുറിച്ച് അവതാരകർ ചോതിച്ചിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ ഒരിക്കൽ ഉണ്ണി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിനേത്രിയെ വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ താൽപ്പര്യം ഉണ്ടെന്നും വിധിച്ചിട്ടുണ്ടെങ്കിൽ അത് നടക്കുമെന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. എന്നാൽ ലവ് മാരിയേജ് ആണോ അറേഞ്ചഡ് മാര്യേജ് ആണോ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ രണ്ടും ഇഷ്ട്ടം ആണെന്നും എന്നാൽ താൻ ഇത് വരെ വിവാഹം കഴിക്കാതിരുന്നത് ഒന്നും ഒത്ത് വരാത്തത് കൊണ്ടാണ് എന്നുമാണ് ഉണ്ണി പറയുന്നത്. നാളെ എന്റെ വിവാഹം ആണെന്ന് പറഞ്ഞാൽ ഇന്ന് ഉച്ച ആകുമ്പോഴേ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി വെക്കുന്ന വ്യക്തിയാണ് തന്റെ ‘അമ്മ എന്നും അത്രയേറെ ആഗ്രഹത്തോടെയാണ് എന്റെ വിവാഹം കാണാൻ ‘അമ്മ കാത്തിരിക്കുന്നത് എന്നും ഉണ്ണി പറയുന്നു.

You May Also Like