Connect with us

Hi, what are you looking for?

Film News

ഹീറോയായി ‘മാര്‍ക്കോ’!! ഉണ്ണി മുകുന്ദന്‍-ഹനീഫ് അദേനി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രം മാര്‍ക്കോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സ്‌റ്റൈലിഷ് ലുക്കിലുള്ള ഉണ്ണിമുകുന്ദനാണ് പോസ്റ്ററില്‍. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് ഒരുക്കിയ മിഖായേല്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രമായിരുന്നു മാര്‍ക്കോ. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായിരുന്നു. ഈ കഥാപാത്രത്തിന്റെ ഹീറോയിക് വേര്‍ഷനാണ് മാര്‍ക്കോയില്‍ ഒരുങ്ങുന്നത്.

”അവന്റെ വില്ലനിസം നിങ്ങള്‍ കണ്ടു! ഇനി വീരഗാഥകള്‍ക്ക് സാക്ഷ്യം വഹിക്കുക” എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദന്‍ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് പ്രൊഡക്ഷന്‍. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏകദേശം 30 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ഹനീഫ് അദേനി നിവിന്‍ പോളിയെ നായകനാക്കി അവസാനം തിയറ്ററിലെത്തിയ ചിത്രമാണ് ബോസ് ആന്റ് കോ. ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററില്‍ നേടിയത്. അതേസമയം മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം.

വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധര്‍വ്വ ജൂനിയര്‍, രഞ്ജിത്ത് ശങ്കറിന്റെ ജയ് ഗണേഷ്, ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടന്‍ തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്ന ഉണ്ണി മുകുന്ദന്റെ പുതിയ പ്രൊജക്ടുകള്‍.

You May Also Like