Connect with us

Hi, what are you looking for?

Film News

‘എന്റെ ശരീരത്തിന് വസ്ത്രം അലര്‍ജിയുണ്ട്’! തെളിവ് കാണിച്ച് ഉര്‍ഫി ജാവേദ്

ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന ഫാഷന്‍ താരമാണ് ഉര്‍ഫി ജാവേദ്. ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനത്തിനും രൂക്ഷമായ സൈബര്‍ അറ്റാക്കിനും താരം ഇരയാകാറുണ്ട്. എങ്കിലും താരത്തിന്റെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം വൈറലാകാറുണ്ട്.

ഇപ്പോഴിതാ താന്‍ അല്പം വസ്ത്രം ധരിക്കുന്നതിന്റെ കാരണം എന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഉര്‍ഫി. തനിക്ക് വസ്ത്രം അലര്‍ജിയുള്ളതുകൊണ്ടാണ് വസ്ത്രം ധരിക്കാത്തത് എന്നാണ് ഉര്‍ഫി പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഉര്‍ഫി വിശദീകരിക്കുന്നത്.

തണുപ്പുകാലത്ത് കമ്പിളി വസ്ത്രം ധരിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജി കാണിച്ചുകൊണ്ടാണ് ഉര്‍ഫി വ്യക്തമാക്കുന്നത്. ഇരു കാലുകളിലും തിണര്‍ത്തു പൊന്തിയ പോലെയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാലുള്ള തന്റെ അവസ്ഥ ഇതാണെന്ന് താരം പറയുന്നു. ഇത് വളരെ ഗൗരവകരമായ പ്രശ്‌നമാണെന്നും ഉര്‍ഫി പറയുന്നു. ഇത്തരത്തില്‍ മറ്റാര്‍ക്കെങ്കിലും വസ്ത്രത്തിന്റെ അലര്‍ജി ഉണ്ടോ എന്നും താരം ചോദിക്കുന്നുണ്ട്.

ഞാന്‍ കമ്പിളി വസ്ത്രങ്ങളോ ശരീരം മൂടുന്ന വസ്ത്രങ്ങളോ ധരിച്ചാല്‍ ഇതാണ് അവസ്ഥ. എന്റെ ശരീരത്തിന് ശരിക്കും വസ്ത്രങ്ങളോട് അലര്‍ജിയാണ്. ഞാന്‍ എന്താണ് വസ്ത്രം ധരിക്കാത്തത് എന്ന് ഇപ്പോള്‍ മനസിലായോ എന്നും താരം ചോദിക്കുന്നുണ്ട്.

ഇത് വളരെ ഗൗരവകരമായ ആരോഗ്യ പ്രശ്‌നമാണ്. ഞാന്‍ വസ്ത്രം ധരിച്ചാല്‍ ശരീരം ഇങ്ങനെയാണ് പ്രതികരിക്കുന്നത്. എന്റെ ശരീരത്തിന് വസ്ത്രം അലര്‍ജിയാണ്. നഗ്നയായി ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉര്‍ഫി വീഡിയോയില്‍ വ്യക്തമാക്കി.

You May Also Like