Connect with us

Hi, what are you looking for?

Film News

എന്റെ പേരിനൊപ്പം ഇപ്പോഴും അച്ഛന്റെ പേര് ചേർത്തിരിക്കുന്നത് ഒരു പ്രതികാരം ആണ്

പലപ്പോഴും തമിഴ് ഇൻഡസ്ട്രിയിൽ ചർച്ച ആയിട്ടുള്ള പേര് ആണ് വനിതാ വിജയകുമാറിന്റേത്. വനിതയുടെ പേര് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. വിവാദങ്ങളുടെ റാണി എന്നാണ് വനിത അറിയപ്പെടുന്നത്. തമിഴ് നടൻ വിജയകുമാറിൻെറയും മഞ്ജുളയുടെയും മൂത്ത മകൾ ആണ് വനിതാ. എന്നാൽ പല പ്രശ്നങ്ങൾ കാരണം വർഷങ്ങൾ കൊണ്ട് കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയാണ് വനിതാ. തങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ല എന്ന് വിജയകുമാറും ഭാര്യയും ഇതിനോടകം തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് ഉണ്ടായ പ്രശ്നത്തിൽ ആണ് വനിതയെ തങ്ങൾ മകൾ എന്ന നിലയിൽ എന്നെ ഉപേക്ഷിച്ചത് ആണെന്നും ഇപ്പോൾ തങ്ങൾക്ക് അങ്ങനെ ഒരു മകൾ ഇല്ല എന്നും വിജയകുമാർ പറഞ്ഞത്. അച്ഛനെതിരെ പരാതിയുമായും വനിതാ വന്നിട്ടുണ്ട്.

 

എന്നാൽ വർഷങ്ങൾ കൊണ്ട് തന്റെ കുടുംബത്തിൽ നിന്ന് പിരിഞ്ഞു കഴിയുകയാണ് വനിതാ. മൂന്ന് വിവാഹം കഴിച്ച വനിതയുടെ വനിത മൂന്ന് വിവാഹവും വിവാഹ മോചനത്തിൽ അവസാനിക്കുകയായിരുന്നു. പലപ്പോഴും താരത്തിന്റെ വിവാഹവും വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ആദ്യ രണ്ടു വിവാഹത്തിൽ നിന്ന് മൂന്ന് മക്കൾ ആണ് താരത്തിന് ഉള്ളത്. മൂന്നാമത് വിവാഹം താരം കഴിച്ചത് പീറ്ററിനെ ആണെങ്കിലും മാസങ്ങൾക്ക് ഉള്ളിൽ തന്നെ ആ ബന്ധവും പിരിഞ്ഞിരുന്നു. ഇപ്പോഴിതാ വനിതാ തന്റെ അച്ഛന്റെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിയ്ക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു അഭിമുഖത്തിൽ അച്ഛൻ തന്റെ മക്കളുടെ എല്ലാം പേര് എടുത്ത് പറയുന്നുണ്ട്.

എന്നാൽ അതിൽ എന്റെ പേര് ഇല്ല. ഒരു സുഹൃത്ത് ആണ് ഈ വീഡിയോ എനിക്ക് അയച്ച് തന്നത്. ഞാൻ അത് ഒരു പത്ത് പതിനഞ്ച് തവണ കണ്ടു കാണും. ഓരോ തവണ കാണുംതോറും എനിക്ക് സങ്കടവും ദേക്ഷ്യവും വരുകയായിരുന്നു. കാരണം അച്ഛൻ പറഞ്ഞത് അനുസരിച്ചത് ആണ് എന്റെ ജീവിതം നശിക്കാൻ കാരണം. അച്ഛൻ പറഞ്ഞത് കേട്ടത് കൊണ്ടാണ് എന്റെ ജീവിതം നശിച്ചത്. ജീവിതത്തിൽ അച്ഛൻ എനിക്ക് തന്നത് തെറ്റായ ഉപദേശങ്ങൾ മാത്രമായിരുന്നു. അത് മനസ്സിലാക്കിയ നാൾ മുതൽ ആണ് ഞാൻ അവരെ അനുസരിക്കാത്തത്. എന്റെ പേരിനൊപ്പം ഇപ്പോഴും അച്ഛന്റെ പേര് വെച്ചിരിക്കുന്നത് അദ്ദേഹത്തിനോടുള്ള മധുര പ്രതികാരമായാണ് എന്നുമാണ് വനിതാ  പറയുന്നത്.

You May Also Like