Connect with us

Hi, what are you looking for?

Film News

രണ്ടു ദിവസം വരെയൊക്കെ ഞാൻ ടോയ്‌ലറ്റിൽ പോകാതെ ഇരിക്കാറുണ്ട്

വിവാദങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന താരമാണ് വനിതാ വിജയകുമാർ. നിരവധി തവണയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. അതിൽ പ്രധാനമായ ഒന്നാണ് താരം മൂന്ന് വിവാഹം കഴിച്ചു എന്നുള്ളത്. പീറ്ററിനെ ആണ് താരം അവസാനമായി വിവാഹം കഴിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച് കൊണ്ടായിരുന്നു വനിതയും പീറ്ററും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും വിവാഹത്തിനെതിരെ പീറ്ററുടെ ഭാര്യയും രംഗത്ത് വന്നിരുന്നു. എന്നാൽ അപ്പോഴൊക്കെ പീറ്റർ തന്റെ ഭർത്താവ് ആണെന്ന് വനിതയും വാദിച്ചു. സോഷ്യൽ മീഡിയയിൽ വലിയ വിമര്ശനങ്ങൾ താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും താരം കാര്യമാക്കാതെ തന്റെ വിവാഹജീവിതം ആസ്വദിച്ചിരുന്നു.

എന്നാൽ ആ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. പീറ്ററുമായി മൂന്ന് മാസങ്ങൾക്ക് ഉള്ളിൽ തന്നെ വനിത ബന്ധം വേർപ്പെടുത്തുകയായിരുന്നു. അടുത്തിടെ ആണ് വനിതയുടെ മൂന്നാം ഭർത്താവ് ആയ പീറ്റർ മരണപ്പെട്ടത്. പീറ്ററിന്റെ മരണ വാര്ത്ത പുറത്ത് വന്നതോടെ വനിതയ്ക്ക് എതിരെ വീണ്ടും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ തന്റെ ഒരു രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വനിത. തന്നെ അടുത്ത് അറിയാവുന്ന ആളുകൾക്ക് മാത്രമേ തന്റെ ഈ രോഗാവസ്ഥയെ കുറിച്ച് അറിയൂ എന്നാണ് വനിതാ പറയുന്നത്. തനിക്ക് ക്ലോസ്‌ട്രോഫോബിയ എന്ന ഒരു രോഗാവസ്ഥ ഉണ്ടെന്നാണ് വനിതാ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് ഇടുങ്ങിയ സ്ഥലത്ത് ഒരുപാട് നേരം നില്ക്കാൻ പറ്റില്ല എന്നാണ് വനിത പറയുന്നത്. ലിഫ്റ്റിൽ പോലും അധിക നേരം നിൽക്കുമ്പോൾ എനിക്ക് ഭയം ആണെന്നും ഒരിക്കലും താൻ പൊതു ടോയ്‌ലെറ്റുകളിൽ പോകാറില്ല എന്നും ഇത് ഒരു രോഗാവസ്ഥ ആണെന്നും എന്നാൽ തന്നെ അടുത്ത് അറിയാവുന്നവർക്ക് മാത്രമേ ഈ രോഗത്തെ കുറിച്ച് അറിയൂ എന്നും വനിത പറയുന്നു. കാരവാനിലെ ടോയ്‌ലെറ്റിൽ പോലും താൻ പോകാറില്ല എന്നും പുറത്ത് പോകുമ്പോൾ രണ്ടു ദിവസം വരെ താൻ ടോയ്‌ലെറ്റിൽ പോകാതെ ഇരുന്നിട്ടുണ്ട് എന്നുമാണ് വനിതാ പറയുന്നത്. അത് കൊണ്ട് എന്തിനാണ് തനിക് കാരവാൻ തരുന്നത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും വനിത പറയുന്നു.

You May Also Like