Connect with us

Hi, what are you looking for?

Film News

വാരിസും തുനിവും വീര സിംഹ റെഡ്ഡിയും ഒരുമിച്ച് തിയ്യേറ്ററിലേക്ക്!!!

ഈ ആഴ്ചയില്‍ ബോക്‌സ് ഓഫീസ് നിറയ്ക്കാന്‍ എത്തുന്നത് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരുമിച്ചാണ്. തമിഴില്‍ വിജയ്‌യുടെ വാരിസ്, അജിത്ത് കുമാറിന്റെ തുനിവ്, തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ, നന്ദമുറി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡിയും എത്തുന്നത് ഏകദേശം ഒരുമിച്ചാണ്.

തെലുങ്കില്‍ ചിരഞ്ജീവി ചിത്രത്തെക്കാള്‍ ഒരു ദിവസം മുന്‍പ് എത്തുന്നത് ബാലയ്യയുടെ വീര സിംഹ റെഡ്ഡിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് പുതിയ റിപ്പോര്‍ട്ട്. ബാലയ്യയുടെ സ്‌റ്റൈല്‍ ആക്ഷന്‍ രംഗങ്ങള്‍ നിറയുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസനാണ് നായികയാവുന്നത്. മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്. കുര്‍ണൂലില്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും മറ്റ് പ്രധാന റോളിലെത്തുന്നുണ്ട്.

തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിംഗ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എ എസ് പ്രകാശ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. ജനുവരി 12 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

ബാലയ്യയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു അവസാനം തിയ്യേറ്ററിലെത്തിയ അഖണ്ഡ. അഖണ്ഡയുടെ വിജയത്തിനു ശേഷം ബാലയ്യയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര സിംഹ റെഡ്ഡി.

You May Also Like