Connect with us

Hi, what are you looking for?

Film News

ഡബ്ബിൾ ഗെയിം കളിച്ചു  വിഘ്‌നേഷ് ,’എകെ 62′ വിൽ നിന്നും അജിത് പുറത്താക്കി  

അജിത് ഏറ്റവും വലിയ ഹിറ്റ് ചിത്രം ആയിരുന്നു ‘എ കെ 62 ‘ ഇത് സംവിധാന൦ ചെയ്യ്ത വിഘ്‌നേശ് ശിവനെ  അവസാന നിമിഷംമാറ്റിയിരുന്നു, ഈ ഒരു വാർത്ത സോഷ്യൽ മീഡിയിൽ എങ്ങും ചർച്ച ആകുകയും ചെയ്യ്തിരുന്ന. ശരിക്കും പറഞ്ഞാൽ വിഘ്‌നേഷിന്റെ കരിയറിലെ തന്നെ വലിയ ഒരു തിരിച്ചടി ആയിരുന്നു ഇത്, ഡബ്ബിൾ ഗെയിം കളിച്ച വിഘ്‌നേശിനെ ഈ ചിത്രത്തിൽ നിന്നും മനപൂർവം അജിത് മാറ്റുക ആയിരുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ഇത് തനിക്കു പരാജയവും, അപമാനവും ആണെന്നുള്ള പോസ്റ്റ് വിഘ്‌നേശ് തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് തുനിവും  വാരിസും വളരെ മത്സരത്തിൽ പൊയ്ക്കൊണ്ടിരുന്നു എന്നാൽ സമ്മിശ്ര വിജയം ആണ് ഇരു ചിത്രങ്ങളും കാഴ്ച്ച വെച്ചിരുന്നത്, ഇനിയും അജിത്തിന്റെ എ കെ 62  വും, വിജയുടെ ലിയോ ആണ് ഇനിയും പ്രേക്ഷകർ നോക്കി കാണുന്നത്, എന്നാൽ ലിയോ ഏതാണ്ടു പൂർത്തിയാക്കിയിരിക്കുകയാണ്, എന്നാൽ എ കെ 62   ഇനിയും ചർച്ചകളുമായി നിൽക്കുകയാണ്.

ഇപ്പോൾ എ കെ 62  എന്ന ചിത്രം ഇനിയും വിഘ്‌നേശിന് പകരം മകിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്തയും എത്തുന്നു. മുൻപ് വിഷ്ണു വർധന, പ്രശാന്തു നീൽ എന്നിവരുമായി ചിത്രം സംവിധാനം ചെയ്യാനുള്ള ചർച്ചകൾ നടത്തിയിരുന്നു എന്നാൽ അജിത്തിനൊപ്പം അവർക്ക് ചെയ്യാൻ കഴിയില്ല എന്ന നിലപാട് എടുത്തിരുന്നു. വിഘ്‌നേഷിന്റെ കഥയിൽ മുമ്പ് അജിത് സമ്മതം മൂളിയിരുന്നില്ല. എന്നാൽ അജിത് അറിയാതെ വിഘ്‌നേശ് ലൈക്ക പ്രൊഡക്ഷനോട് കഥ പറഞ്ഞു ഇതാണ് വിഘ്‌നേഷിന്റെ ഡബിള് ഗെയിം. അങ്ങനെയാണ് അജിത് വിഘ്‌നേശിനെ ഈ ചിത്രത്തിൽ നിന്നും അജിത് മാറ്റിയത്.

 

You May Also Like