Connect with us

Hi, what are you looking for?

Film News

ജയിലറിന്റെ വിജയത്തിൽ രജിനികാന്തിന് ലഭിച്ചത് ബിഎംഡബ്ള്യൂ കാർ

അടുത്തിടെ ആണ് രജനികാന്ത് നായകനായി എത്തിയ ജയിലർ ചിത്രം പുറത്തിറങ്ങിയത്. ചിത്രം തകർപ്പൻ വിജയമാണ് നേടിയത്. ചിത്രം കോടികൾ ആണ് ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയത്. നിർമ്മാതാവിന് വലിയ ലാഭമാണ് ചിത്രം നേടി കൊടുത്തത്. ഇതിന്റെ സന്തോഷമായി നിർമ്മാതാവ് രജിനികാന്തിന് കോടികൾ വിലമതിക്കുന്ന ബി എം ഡബ്ള്യൂ കാർ സമ്മാനമായി നൽകിയിരുന്നു. രജിനികാന്തിന് മാത്രമല്ല, ചിത്രത്തിന്റെ സംവിധായകനായ ദിലീപ് കുമാറിനും സംഗീത സംവിധായകനായ അനിരുദ്ധിനും നിർമ്മാതാവ് കാർ സമ്മാനമായി നൽകിയിരുന്നു. ജയിലർ നേടിയത് പോലെയുള്ള സമാനമായ വിജയമാണ് ഇപ്പോൾ വിജയ് ചിത്രം ലിയോയും നേടിക്കൊണ്ടിരിക്കുന്നത്.

കോടികൾ ആണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ജയിലറിന്റെ നിർമ്മാതാവ് രജിനികാന്തിനു കാർ സമ്മാനിച്ചത് പോലെ  ലിയോയുടെ വിജയത്തിൽ വിജയിക്കും സമ്മാനം നൽകുമോ എന്നാണ് ലിയോയുടെ നിർമ്മാതാവിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരിക്കുന്നത്. അതിനു നിർമ്മാതാവ് പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. ലിയോയ്ക് മുൻപ് വിജയ് സാർ അഭിനയിച്ച മാസ്റ്റർ സിനിമയും നിർമ്മിച്ചത് സെവൻസ്‌ക്രീൻ സ്റ്റുഡിയോസ് ആണ്. മാസ്റ്ററും വലിയ വിജയം ആയിരുന്നു. ചിത്രത്തിന് വിജയാഘോഷ സമയത്ത് തന്നെ ഞാൻ വിജയ് സാറിനോട് സമ്മാനം തരുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു.

എന്നാൽ അന്ന് വിജയ് സാർ പറഞ്ഞത് സിനിമയിൽ അഭിനയിച്ചതിന് എനിക്ക് ശമ്പളം തന്നല്ലോ, പിന്നെ വേറെ സമ്മാനത്തിന്റെ  ആവശ്യം ഒന്നുമില്ല എന്നാണ്. ഇപ്പോൾ വിജയ് സാറിനോട് ചോതിക്കുമ്പോഴും ഈ മറുപടി തന്നെയാകും സാർ തരുന്നത്. എങ്കിലും ഞാൻ ഉറപ്പായും ചോദിക്കും. വിജയ് സാറിനോട് മാത്രമല്ല, ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജ് സാറിനോടും സമ്മാനത്തിനെ കുറിച്ച് താൻ ചോദിക്കും എന്നുമാണ് സെവൻസ്‌ക്രീൻ സ്റ്റുഡിയോ ഉടമയായ ലളിത് കുമാർ പറയുന്നത്. ഇതോടെ ആരാധകർക്ക് വിജയിയോടുള്ള ആരാധന വീണ്ടും ഇരട്ടി ആയിരിക്കുകയാണ്. വിജയ് ഇത്രയും സിമ്പിൾ ആയ മനുഷ്യൻ ആണോ എന്നും വേറെ ആരാണെങ്കിലും നിർമ്മാതാവ് തരുന്ന സമ്മാനം കൈ നീട്ടി സ്വീകരിച്ചേനെ എന്നുമൊക്കെയുള്ള സംസാരം ആണ് സോഷ്യൽ മീഡിയയിലും നടക്കുന്നത്.

You May Also Like