Connect with us

Hi, what are you looking for?

Film News

രജനികാന്തിന്റെ റെക്കോർഡ് വിജയ് ലിയോയിൽ കൂടി തകർക്കുമോ

രജനികാന്ത് നായകനായി എത്തിയ ജയിലർ ആണ്  ഈ വര്ഷം ഇറങ്ങിയ തമിഴ് സിനിമകളിൽ മുൻ പന്തിയിൽ ഇടം പിടിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിലും മുൻപന്തിയിൽ ഏതാണ് ജയിലറിന് കഴിഞ്ഞു. ആഗോള പരമായി ചിത്രം വലിയ  വിജയം നേടുകയായിരുന്നു. ഈ വര്ഷം ഇറങ്ങിയ തമിഴ് സിനിമകളിൽ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായ ജയിലർ. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം വലിയ വിജയം തന്നെയാണ് ആരാധകരുടെ ഇടയിൽ നേടിയത്. ചിത്രത്തിന്റെ വിജയം അണിയറ പ്രവർത്തകർ വലിയ രീതിയിൽ തന്നെ ആഘോഷിക്കുകയും ചെയ്തിരുന്നത് ഏറെ  വാർത്ത ആയിരുന്നു.

ജയിലറിന് ആകെ 604.4 കോടിയാണ് കളക്റ്റ് ചെയ്യാൻ കഴിഞ്ഞത്. സകല റെക്കോർഡുകളും ഭേദിച്ച് കൊണ്ട് ഈ രജനി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ് എങ്കിലും തമിഴിലെ ഏറ്റവും വലിയ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് കഴിഞ്ഞ അഞ്ചു വർഷമായി മറ്റൊരു ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഈ റെക്കോർഡ് ജയിലറിന് ഭേദിക്കാൻ കഴിയുമോ എന്ന  കാര്യത്തിലും സംശയമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പല വമ്പൻ സിനിമകളും ഇറങ്ങിയെങ്കിലും ആ ചിത്രത്തിന്റെ കളക്ഷന്റെ അടുത്ത് എത്താൻ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അത് മറ്റൊന്നുമുള്ള, രജനികാന്തിന്റെ തന്നെ സിനിമയായ യന്തിരൻ രണ്ടാം ഭാഗം 2.0 ആണ്.

ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബേക്‌സ് ഓഫീസ് കളക്ഷന്‍ 660.3 കോടിയാണ്. ഈ റെക്കോർഡ് മറികടക്കാൻ ഇത് വരെ മറ്റൊരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല. മിഴ് ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്ത് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ആണ്. 496.2 കോടിയാണ് ഈ സിനിമയുടെ മുഴുവൻ കളക്ഷന്‍. നാലാം സ്ഥാനത്ത് കമല്‍ഹാസന്റെ വിക്രം ആണ് ഉള്ളത്. 423.8കോടിയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആകെ കളക്ഷന്‍. അഞ്ചാം സ്ഥാനത്ത് പൊന്നിയിന്‍ സെല്‍വന്‍ 2 343.5കോടി കളക്ഷൻ നേടിക്കൊണ്ട് സ്ഥാനം ഉറപ്പിച്ചത്. രജനിയുടെ ഈ റെക്കോർഡ് ഇനി വരാൻ പോകുന്ന വിജയ് ചിത്രമായ ലിയോയ്ക്ക് ഭേദിക്കാൻ കഴിയുമോ?

You May Also Like