Connect with us

Hi, what are you looking for?

Film News

വിജയ് 68ന്റെ കിടിലൻ അപ്‌ഡേറ്റ് എത്തി, ആവേശത്തിൽ ആരാധകർ

വിജയ് തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിൽ കൂടിയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഓരോ ചിത്രം കഴിയും തോറും വിജയ് ചിത്രങ്ങളുടെ മൂല്യം കൂടിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ വിജയ് ആരാധകരും ഏറെ ആവേശത്തിൽ ആണ് ഇപ്പോൾ. ലിയോ ആണ് നിലയിൽ ഇപ്പോൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന വിജയ് ചിത്രം. ചിത്രത്തിന് വലിയ രീതിയിൽ ഉള്ള ഹൈപ്പ് ആണ് ലഭിക്കുന്നത്. ഒരു പക്ഷെ റിലീസിന് മുൻപ് തന്നെ ഏറ്റവും കൂടുതൽ ഹൈപ്പ് കിട്ടുന്ന വിജയ് ചിത്രവും ലിയോ ആയിരിക്കും. അത് കൊണ്ട് തെന്നെ വിജയ് ആരാധകരും കടുത്ത ആവേശത്തിലാണ് ഇപ്പോൾ. ചിത്രത്തിൻറെ റിലീസിനായുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ആരാധകരും.

അതേ സമയം ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ വിജയിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയ് 68 എന്നാണ് ഇപ്പോൾ ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്ന താരത്തിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ നടക്കുകയാണ്. ആദ്യം വിജയിയുടെ നായികയായി എത്തുന്നത് ജ്യോതിക ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്. എന്നാൽ പിന്നീട് ജ്യോതിക അല്ല, സ്നേഹയാണ് വിജയിയുടെ നായികയായി എത്തുന്നത് എന്നും പ്രചരിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത ഇവർ രണ്ടു പെരുമല്ല, മറ്റൊരു താരമാണ് വിജയ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ്. വിജയ് ആന്റണി നായികനായി അഭിനയിച്ച കൊലൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൌധരിയാണ് വിജയിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതേ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും അണിയറ പ്രവർത്തകരുടെ സ്ഥാനത്ത് നിന്ന് ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്.

You May Also Like