Connect with us

Hi, what are you looking for?

Film News

“അച്ഛന്റെ ആ സിനിമ പോലെ മറ്റൊരു സിനിമ മലയാളത്തില്‍ ഉണ്ടായിട്ടില്ല” – വിനീത് ശ്രീനിവാസന്‍

ഒരു നടനില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്ന പ്രതിഭശാലി അല്ലായിരുന്നു മലയാളികള്‍ക്ക് ശ്രീനിവാസന്‍. തിരക്കഥയും സംവിധാനവും ഡബ്ബിംഗും അങ്ങനെ സിനിമയുടെ മറ്റ് മേഖലകളില്‍ കൂടി തന്റെ കഴിവ് തെളിയിച്ച ഒരു താരമായിരുന്നു അദ്ദേഹം. ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഇതേ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മകനായ വിനീത് ശ്രീനിവാസന്‍ തന്റെ അച്ഛന്റെ സിനിമയെ കുറിച്ച പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്.

മലയാളി സിനിമാ പ്രേമികള്‍ അന്നു ഇന്നും ഒരുപോലെ ഇഷ്ടപ്പെടുന്ന സന്ദേശം എന്ന ചിത്രത്തെ കുറിച്ചാണ് വിനീത് പറഞ്ഞത്. നടന്‍ ശ്രീനിവാസന്‍ തന്നെ എഴുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. സിനിമകളിലൂടെയും ട്രോളുകളിലൂടെയും ഇന്നും മലയാളികള്‍ ആഘോഷിക്കുന്ന ഒരു ചിത്രം കൂടിയാണ് 1991-ല്‍ പുറത്തിറങ്ങിയ ‘സന്ദേശം. അച്ഛന്റെ സിനിമകളില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സിനിമ സന്ദേശമാണെന്നാണ് വിനീത് പറഞ്ഞിരിക്കുന്നത്.

‘സന്ദേശം’ പോലൊരു രാഷ്ട്രീയഹാസ്യ സിനിമ പിന്നീട് മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്നും വിനീത് എടുത്ത് പറയുന്നു. ‘തേന്മാവിന്‍ കൊമ്പത്ത്’ ആയിരുന്നു തന്റെ ചെറുപ്പത്തിലെ മറ്റൊരു പ്രിയപ്പെട്ട സിനിമയെന്നും വിനീത് പറഞ്ഞു.”തിയേറ്ററില്‍ കണ്ട സിനിമകളില്‍ അന്ന് ഏറെ ഇഷ്ടപ്പെട്ടത് ‘തേന്‍മാവിന്‍ കൊമ്പത്താണ്. എന്നാല്‍ നമ്മള്‍ വളരുന്നത് അനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്ന സിനിമ സന്ദേശമാണ്.

രാഷ്ട്രീയ പ്രസക്തിയുള്ള സിനിമ എന്നതിനേക്കാള്‍ കൂടുതല്‍ സറ്റയറിക്കലായി കാര്യങ്ങള്‍ അവതരിപ്പിച്ച അവതരണ ശൈലിയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ അതിന് ശേഷം മലയാളത്തില്‍ സംഭവിച്ചിട്ടില്ല. ഇന്ന് കാണുമ്പോഴും ‘സന്ദേശം’ കാലിക പ്രസക്തിയുള്ളൊരു സിനിമയായി മാറുന്നു എന്നും വീനീത് കൂട്ടിച്ചേര്‍ക്കുന്നു.

You May Also Like