Connect with us

Hi, what are you looking for?

Film News

സിനിമയെ കുറിച്ച് അഭിപ്രായം പറയാന്‍ കോഴ്‌സ് പഠിക്കണോ? വിനീത് ശ്രീനിവാസന്റെ പ്രതികരണം!!

സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് അഭിപ്രായം പറയുന്നവര്‍ സിനിമയുടെ എഡിറ്റിംഗിനെ കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം എന്ന സംവിധായിക അഞ്ജലി മേനോന്റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ഈ വിഷയത്തില്‍ ഓരോര്‍ത്തര്‍ക്കും ഓരോ കാഴ്ച്ചപാടാണ് എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

ഞാന്‍ എപ്പോഴും കറക്ഷന്‍ നടത്താന്‍ തയ്യാറായുള്ള വ്യക്തിയാണ് എന്നാണ് വിനീത് പറയുന്നത്. സിനിമ ഇറങ്ങി മാസങ്ങള്‍ കഴിയുമ്പോള്‍ വന്ന റിവ്യൂകളെല്ലാം നോക്കി.. അതില്‍ പറഞ്ഞിരിക്കുന്ന വിമര്‍ശനങ്ങള്‍ നോക്കി. അടുത്ത സിനിമയില്‍ അത് ഞാന്‍ ആവര്‍ത്തിക്കാതിരിക്കും.. അത് ആദ്യ സിനിമ മുതല്‍ ശ്രദ്ധിച്ചു വന്ന കാര്യമാണ്.. സിനിമകള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളുടെ ഭാഗമായി.. അതില്‍ വരുന്ന ചര്‍ച്ചകള്‍ എല്ലാം ശ്രദ്ധിക്കുമായിരുന്നു.. അഭിപ്രായങ്ങള്‍ നിരീക്ഷിച്ച്.. ചില കഥാപാത്രങ്ങള്‍ സിനിമയില്‍ വേണമോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കാന്‍ സഹായിക്കും എന്നും വിനീത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞു,

പക്ഷേ, സിനിമ ഇറങ്ങിയ സമയം തന്നെ അതിനെ മോശമായി പറയുന്നത് നമുക്ക് വിഷമം ഉണ്ടാക്കും.. അത് ശരിയാണ്.. പക്ഷേ, അതെല്ലാം പിന്നീട് ഗുണമായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നെ ഇതാണല്ലോ ഇതിന്റെ ഒരു രീതി.

ആളുകള്‍ കാശ് കൊടുത്ത് സിനിമയ്ക്ക് പോകുമ്പോള്‍ അവര് അതില്‍ അഭിപ്രായം പറയുമല്ലോ എന്നും വിനീത് കൂട്ടിച്ചേര്‍ത്തു. എനിക്ക് അതില്‍ പ്രശ്‌നമില്ല.. ഞാന്‍ അതില്‍ ഓക്കെയാണ്.. പക്ഷേ ഇത് എന്റെ മാത്രം അഭിപ്രായവും കാഴ്ച്ചപ്പാടുമാണ് എന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

You May Also Like