Connect with us

Hi, what are you looking for?

Film News

വഹീദ റഹ്‌മാന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം!!

ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടി വഹീദ റഹ്‌മാന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പുരസ്‌കാര വാര്‍ത്ത അറിയിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് വഹീദയ്ക്ക് പുരസ്‌കാരം.

തമിഴ്‌നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് വഹീദ ജനിച്ചു വളര്‍ന്നത്. 1955ല്‍ ‘റോജുലു മറായി’ എന്ന തെലുങ്ക് ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള എന്‍ട്രി. 1955-ല്‍ ‘സിഐഡി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ‘പ്യാസ’, ‘കാഗസ് കാ ഫൂല്‍’, ‘ചൗദഹ് വിന്‍ കാ ചാങ്’, ‘സാഹിബ് ബീബി ഔര്‍ ഗുലാം’, ‘ഗൈഡ്’, ‘റാം ഔര്‍ ശ്യാം’, ‘നീല്‍ കമല്‍’, ‘ഖാമോശീ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി മാറിയിരുന്നു.

സിനിമയില്‍ നിന്നും ഇടവേള എടുത്ത വഹീദ 2002ല്‍ ‘ഓം ജയ് ജഗദീഷ്’ എന്ന ചിത്രത്തിലൂടെ തിരികെ വെള്ളിത്തിരയിലേക്ക് എത്തി. രണ്ടാം വരവില്‍ ‘വാട്ടര്‍’, ‘മെയിന്‍ ഗാന്ധി കോ നഹി മാരാ’, ’15 പാര്‍ക്ക് അവന്യൂ’, ‘രഗ് ദേ ബസന്തി’, ‘ഡല്‍ഹി 6’, ‘വിശ്വരൂപം 2’ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ആരാധക പ്രശംസ നേടി. ദേവ് ആനന്ദിന്റെ നായികയായിട്ടായിരുന്നു വഹീദ സിനിമാ ലോകത്തേക്ക് എത്തിയത്.
‘ഗുരുദത്ത്’, ‘ദിലീപ് കുമാര്‍’, ‘സുനില്‍ ദത്ത്’ എന്നിവരുടെ നായികയായിരുന്നു.

You May Also Like