Connect with us

Hi, what are you looking for?

Film News

അജിത്തും ശാലിനിയും ഇപ്പോഴും ഉപയോഗിക്കുന്ന ഫോണ്‍ ഇതാണ്! ഞെട്ടലോടെ ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ അജിത്തിന്റേത്. നിലവില്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ശാലിനി ആരാധകരുടെ പ്രിയ നായികയാണ്. തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനിന്ന നായികയായിരുന്നു ശാലിനി. ബേബി ശാലിനിയായെത്തി നായികയായി മനംകവര്‍ന്ന താരമാണ് ശാലിനി.

സെലിബ്രിറ്റി ജീവിതമാണെങ്കിലും അതില്‍ നിന്നെല്ലാം മാറി ജീവിക്കാനാണ് അജിത്തിനും ശാലിനിയ്ക്കും ഇഷ്ടം. ഇരുവരുടെയും ലളിത ജീവിതം വാര്‍ത്തകളില്‍ നിറയാറുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആരാധകന്‍ എടുത്ത സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ സോഷ്യലിടത്ത് വീണ്ടും വൈറലാവുകയാണ്. വീട്ടില്‍ നിന്നും പുറത്ത് പോയ ശാലിനിയും മകനുമാണ് ചിത്രത്തിലുള്ളത്. ആരാധകന്‍ എടുത്ത ചിത്രത്തില്‍ ശാലിനിയുടെ കൈയ്യിലുള്ളത് നോക്കിയയുടെ ബേസ് മോഡല്‍ ഫോണാണ്. ഇത് ബേസിക് ജിഎസ്എം ഫോണാണ്. വെളുത്ത നിറമുള്ള നോക്കിയ 1100 എന്ന മോഡലിലുള്ള ഫോണാണ് ശാലിനി ഉപയോഗിക്കുന്നതെന്ന് കേട്ടതോടെ ഞെട്ടലിലാണ് ആരാധക ലോകം.

ലക്ഷങ്ങള്‍ വിലമതിക്കുന്ന പുതിയ ഫോണ്‍ സ്വന്തമാക്കുന്ന താരങ്ങളില്‍ നിന്നും ശാലിനിയെ വ്യത്യസ്തമാക്കുന്ന ഈ സിംപിള്‍ ജീവിതത്തിനെ ആരാധകരും പ്രശംസിക്കുകയാണ്.

അതേസമയം ശാലിനി മാത്രമല്ല ഭര്‍ത്താവും നടനുമായ അജിത്ത് കുമാറും സെയിം ഫോണ്‍ തന്നെയാണ് ഉപയോഗിക്കുന്നത് എന്നതും ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണ്. ഇനിയും ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് തിരിയാന്‍ താരദമ്പതിമാര്‍ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2000 ലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. 2008ല്‍ താരങ്ങള്‍ക്ക് മകള്‍ അനൗഷ്‌ക പിറന്നു, ശേഷം 2015 ല്‍ മകന്‍ അദ്വിക്കും താരകുടുംബത്തിലേക്ക് എത്തി.

You May Also Like