Connect with us

Hi, what are you looking for?

Film News

വനിതാ ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും: തകര്‍ത്തതെല്ലാം തിരിച്ചുപിടിക്കുമെന്ന് ഭാവന

ലോക വനിതാ ദിനത്തില്‍ ആശംസകളുമായി മലയാളികളുടെ പ്രീയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ‘വനിതാ ദിനാശംസകള്‍. ഇന്നല്ല, എന്നും നിങ്ങളുടേത് ആവട്ടെ, കൂടെ ഉണ്ടാകും’, മലയാളികളുടെ പ്രിയ മമ്മുക്ക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, ‘ഹാപ്പി വിമണ്‍സ് ഡേ’ എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ആശംസകള്‍ പങ്കുവച്ചത്.

അതേസമയം, നടി ഭാവനയുടെ വനിതാ ദിനത്തിലെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമായി. നിങ്ങള്‍ തകര്‍ത്തതെല്ലാം ഞാന്‍ എന്റേതായ വഴികളിലൂടെ തിരിച്ചുപിടിക്കും. അതില്‍ ആരോടും ഒരു വിശദീകരണത്തിനും നില്‍ക്കേണ്ട കാര്യമില്ല. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.

You May Also Like