Connect with us

Hi, what are you looking for?

Film News

നസ്ലിൻ-മാത്യൂ തോമസ് ചിത്രം ’18+ ‘ ഉടൻ തിയേറ്ററുകളിലേക്ക്!

നസ്ലിൻ, മാത്യൂ തോമസ്, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 18+. സിനിമ ഈ വരുന്ന 2023 ജൂലൈയിൽ റിലീസ് ചെയ്യും. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക്മ്യൂസിക് ആണെന്ന പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മാത്യുവും നസ്ലിനും വിവാഹിതരായ ചിത്രമാണ് ഉള്ളത്. സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ മാലയും ബൊക്കെയുമായാണ് ഇരുവരും നിൽക്കുന്നത്. സ്വവർഗ പ്രണയവും വിവാഹവും എന്ന തോന്നൽ പ്രേക്ഷകരിൽ ഉളവാക്കുന്നതാണ് പോസ്റ്റർ. എന്നാൽ ഇതതല്ല എന്ന ക്യാപ്ഷനോടെയാണ് സംവിധായകൻ അരുൺ ഡി ജോസ് പോസ്റ്റർ പങ്കുവച്ചരിക്കുന്നത്. അനിവാര്യമായ മാറ്റം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 18+. ഫലൂദ എന്റർടെയ്ൻമെന്റും റീൽസ് മാജിക്കും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്

You May Also Like