Connect with us

Hi, what are you looking for?

Videos

റെസ്റ്റൊറന്റില്‍ ഭീമന്‍ ഉടുമ്പെത്തി; കസേരയ്ക്ക് മുകളില്‍ കയറി അലമുറയിട്ട് കരഞ്ഞ് യുവതി- വീഡിയോ

റെസ്‌റ്റോറന്റില്‍ അപ്രതീക്ഷിതമായി ഉടുമ്പെത്തിയപ്പോള്‍ അലറിക്കരഞ്ഞ് കസേരയ്ക്ക് മുകളില്‍ കയറിയ സ്ത്രീയുടെ വീഡിയോ വൈറലായി. തായ്ലന്‍ഡിലെ ഒരു റെസ്റ്റൊറന്റില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഭക്ഷണം കഴിക്കാനായി കസേരയില്‍ ഇരുന്ന സമയത്താണ് ഭീമന്‍ ഉടുമ്പ് വന്നത്. യുവതി ഇരുന്ന കസേരയുടെ അടിയിലേക്കാണ് ഉടുമ്പ് പാഞ്ഞെത്തിയത്. ഇത് കണ്ടയുടനെ അടുത്തിരുന്ന കസേരയ്ക്ക് മുകളില്‍ കയറിനിന്ന് അവര്‍ നിലവിളിച്ചു.

രക്ഷിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നതും ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ത്രീയുടെ നിലവിളി കേട്ട് റസ്റ്റാറന്റ് ജീവനക്കാരന്‍ ഓടിയെത്തി ഉടുമ്പിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും നടന്നില്ല. അവസാനം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ജീവനക്കാരന്‍ ഉടുമ്പിനെ ഒരു വടിയുടെ സഹായത്തോടെ പുറത്തേക്ക് കൊണ്ടുപോയി. ഈ സമയമത്രയും കസേരയ്ക്ക് മുകളില്‍ കയറിനിന്ന് കരയുകയായിരുന്നു യുവതി. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുവതിയുടെ കരച്ചിലാണ് എല്ലാവരും ശ്രദ്ധിച്ചത്. യുവതിയുടെ കരച്ചില്‍ അനാവശ്യമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരാള്‍ കമന്റ് ചെയ്തത് ഇവരുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ അതുതന്നെ സംഭവിക്കുമായിരുന്നുവെന്നാണ്.

You May Also Like