നവ്യ നായര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഒരുത്തീ’ നാളെ റിലീസ് ചെയ്യുകയാണ്. ഒരു സാധാരണ സ്ത്രീ തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു അവസ്ഥയില്‍പ്പെട്ടുപോകുന്നതും തുടര്‍ന്നുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവ്യ നായരുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് വിനായകന്. ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്.
‘ഞാന്‍ നവ്യയെ ആദ്യമായിട്ട് കാണുന്നത് വെള്ളിത്തിര എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമയില്‍ ഒരു മൂന്ന് സീന്‍ മാത്രം അഭിനയിക്കാന്‍ ചെന്നതാണ്. പിന്നെ എന്റെ ഭാഗ്യത്തിന് അതൊരു പത്തന്‍പത് സീന്‍ അഭിനയിക്കാനുള്ള ഒരു ക്യാരക്ടറായി മാറി.
അന്നാണ് നവ്യയെ കാണുന്നത്. ഞാന്‍, സുധീഷ്, പൃഥ്വി, നവ്യ, ഞങ്ങള്‍ നാല് പേര് ഒരുമിച്ച് അഭിനയിച്ചു. പിന്നീട് ചതിക്കാത്ത ചന്തു എന്ന സിനിമയിലാണ് നവ്യയും ഞാനും ഒരുമിച്ച് അഭിനയിച്ചത്. അതല്ലാതെ വേറെ പടങ്ങളൊന്നും ചെയ്തിട്ടില്ല. പിന്നെ കല്യാണം കഴിഞ്ഞ് അവര്‍ തിരിച്ചുവന്ന ഈ ചിത്രത്തില്‍ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്നും നടന് പറഞ്ഞു.
നീണ്ട ഒരിടവേളയ്ക്ക് ശേഷം നവ്യ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’.