Connect with us

Hi, what are you looking for?

Film News

‘അന്‍സിബയും പിഷാരടിയും ഇടവേള ബാബുവുമൊക്കെ എന്തിനാണോ എന്തോ?’ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

‘സിബിഐ 2 ഉം 3 ഉം ആണ് ഏറ്റവും നന്നായി തോന്നിയിട്ടുള്ളത്. വളരെ കോംപാക്ടും യുക്തിഭദ്രവുമായ സിനിമകള്‍. അഞ്ചിന് അതിന്റെ അയല്‍വക്കത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. ?? ആകെ ആശ്വാസമായത് വിക്രത്തിന്റെ പ്ലേസ്‌മെന്റാണ്. പിന്നെ സൗബിനും. മറ്റു സഹകഥാപാത്രങ്ങള്‍ക്കൊക്കെ അയ്യരുടെ വിശദീകരണങ്ങള്‍ കേള്‍ക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുമല്ലാതെ പണിയൊന്നുമില്ലെന്ന് റീന എം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അതേസമയം അന്‍സിബയും പിഷാരടിയും ഇടവേള ബാബുവുമൊക്കെ എന്തിനാണോ എന്തോ? ചാക്കോ പോലും അനാവശ്യമാണെന്ന് മൂവി ഗ്രൂപ്പില്‍ പങ്കുവെച്ച ഈ കുറിപ്പില്‍ പറയുന്നു. ക്ലൈമാക്‌സും കണ്‍വിന്‍സിങ്ങ് ആയി തോന്നിയില്ല. പല സ്ഥലങ്ങളിലും സിനിമ ഇഴയുന്നുണ്ട്, പ്രത്യേകിച്ച് ആദ്യ പകുതിയില്‍. തുടക്കത്തിലെ ക്ലാസെടുപ്പും, ഇടയ്ക്കിടെയുള്ള വണ്ടിയോട്ടവും ഒക്കെ മുറിക്കബിള്‍ ആണ്. എങ്കില്‍ പടം കുറച്ചു കൂടി ചടുലവും കോംപാക്ടുമായേനെ. സിനിമയുടെ അടവും ചുവടും അമ്പേ മാറിയ കാലത്ത്, വെറും അഭ്യാസക്കാഴ്ചയായിപ്പോയി സിബിഐ 5 എന്നും റീന കുറിക്കുന്നു.

You May Also Like