Connect with us

Hi, what are you looking for?

Local News

48000 രൂപയുടെ പുതിയ ഷൂ കളക്ഷന്‍ കണ്ട് കണ്ണ് തളളി ഫാഷന്‍ ലോകം

ആഡംബര ഫാഷന്‍ ബ്രാന്റ് ആയ ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ഷന്‍ കണ്ട് കണ്ണ് തളളിയിരിക്കുകയാണ് ഫാഷന്‍ പ്രേമികള്‍. 625 ഡോളറാണ് ഈ പുതിയ ഷൂസുകളുടെ വില. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 48000 രൂപ. വില കണ്ട് കണ്ണു തള്ളുന്നതിലും വലുതായി ഈ കളക്ഷന്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷന്‍ ലോകം. പാരീസ് സ്നീക്കേഴ്സ് എന്നാണ് പുതിയ കളക്ഷന്റെ പേര്. ഏറെ ഉപയോഗിച്ചതും, മുഷിഞ്ഞു കീറിയതുമായ ഷൂസ് എന്ന ആശയത്തിലാണ് ഈ കളക്ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

100 ജോഡി ഷൂസുകളാണ് വിപണയില്‍ എത്തിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഈ സ്‌നീക്കേഴ്‌സ് എന്ന ചെറിയ വിശദീകരണത്തോടൊപ്പമായിരുന്നു ബാലന്‍സിയാഗ പാരീസ് സ്‌നീക്കേഴ്‌സിന്റെ കളക്ഷനെ ലോകത്തിന് പരിചയപ്പെടുത്തിയത്. എത്രകൂടുതല്‍ നശിക്കുന്നുവോ വിലയും അത്ര കൂടുമെന്നാണ് ഇതിനെതിരെ വരുന്ന ട്രോളുകള്‍. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് കളക്ഷന്റെ വില്‍പ്പന. ബ്രാന്‍ഡിന്റെ ക്യാംപെയ്ന്‍ ആണ് ബെലന്‍സിയാഗ ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിരവധി ട്രോളുകളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏതോ പുരാവസ്തു കേന്ദ്രത്തില്‍ നിന്ന് ഉദ്ഘാടനത്തിലൂടെ കണ്ടെത്തിയത് എന്നായിരുന്നു ഒരാളുടെ കമന്റ്. ചിലര്‍ പറയുന്നു. എന്നാല്‍ ഒരാള്‍ പറഞ്ഞത് മുത്തശ്ശി എപ്പോഴും പറയും തന്റെ ഷൂസിന് വൃത്തിയില്ലെന്ന് എന്നാല്‍ അത് ഫാഷനാണെന്ന് പറയാമല്ലോ എന്നാണ്.

എന്നാല്‍ സമ്പന്നര്‍ കീറിയ ഷൂസ് ധരിക്കുമ്പോള്‍ അത് കലാമൂല്യമുളളതായി മാറുമെന്നും അതുകൊണ്ട് ഷൂസുകള്‍ എല്ലാം തന്നെ വിറ്റു പോകുമെന്നുമാണ് കമന്റുകള്‍. മുന്‍കൂട്ടി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനും സൗകര്യമുള്ളതിനാല്‍ ‘പാരീസ് സ്‌നീക്കേഴ്‌സിന് എത്രമാത്രം ഉപഭോക്താക്കളുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് സോഷ്യല്‍ മീഡിയ കുറിക്കുന്നത്.

You May Also Like