Connect with us

Hi, what are you looking for?

Film News

‘അടുത്തകാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ലാത്ത വിജയം തന്നെയാണ്’

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ്. കേരളത്തിന് പുറത്തും ഹൗസ് ഫുള്‍ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴും തിയേറ്റര്‍ നിറയ്ക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് അടുത്തകാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ലാത്ത വിജയം തന്നെയാണെന്നാണ് അനന്ദു സുരേഷ് കുമാര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മുന്‍വിധികളെ തിരുത്തുന്ന മാളികപ്പുറം..
സിനിമ ഇറങ്ങി 25ആം ദിവസമാണ് കാണാന്‍ പോയത്.. തീയേറ്ററില്‍ കേറിയപ്പോ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ പക്ഷെ പടം തുടങ്ങിയപ്പോ ഫ്രണ്ടിലെ rows ഒഴിച്ച് ബാക്കിയെല്ലായിടത്തും ഫില്‍ഡ്
ഈ സിനിമയുടെ ട്രൈലെര്‍ കണ്ട മിക്ക ആളുകള്‍ക്കും ഇതിനെപ്പറ്റി ചില ധാരണകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.. അവ ഈ സിനിമ കാണുന്നതില്‍നിന്ന് പുറകോട്ട് വലിക്കുന്നതാണ്. പക്ഷെ എനിക്ക് പറയേണ്ടത് ഇത് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമ ആണെന്നാണ് അതും ഫാമിലിയുമായി..
Trailer കണ്ടപ്പോ നമ്മള്‍ ഈ സിനിമയില്‍ കാണുമെന്നു വിചാരിച്ച ആ കാര്യമല്ല ശെരിക്കും ഇതിലുള്ളത് എന്നാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഒരു കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം, അതിലേക്കുള്ള അവളുടെ യാത്ര,യാത്രയിലെ പ്രശ്‌നങ്ങള്‍, അവസാനം ലക്ഷ്യത്തിലെത്തിച്ചേരല്‍..ഒരുതരത്തിലും നമ്മളെ ടെന്‍ഷനോ ബോറോ അടിപ്പിക്കാതെ ഫുള്‍ relaxed ആയി ഇരുന്ന് കണ്ട് കണ്ണും മനസും നിറഞ്ഞ് ഇറങ്ങാന്‍ പറ്റുന്ന ഒരു കൊച്ചു വലിയ സിനിമ.. അതാണ് മാളികപ്പുറം..
ഉണ്ണിമുകുന്ദന്‍, അദ്ദേഹത്തിന് വലിയൊരു fanbase തന്നെ ഈ പടത്തിലൂടെ ഉണ്ടാവുമെന്ന് ഉറപ്പാണ്.. അദ്ദേഹത്തിന്റെ സ്‌ക്രീന്‍ പ്രെസെന്‍സ് നന്നായിരുന്നു.. ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് improvement വരുത്താന്‍ ആയിട്ടുണ്ട്.. കാട്ടിലെ ഫൈറ്റ് സീനും ‘ഗണപതി തുണയരുളുക’ എന്ന സോങ്ങും കിടിലനായിരുന്നു..
കല്ലു ആയി അഭിനയിച്ച കുട്ടിയേക്കാള്‍ സ്‌കോര്‍ ചെയ്തതായി തോന്നിയത് കൂട്ടുകാരുമായി ഉണ്ണി എന്ന കഥാപാത്രം ചെയ്ത കുട്ടിയെയാണ്..വില്ലനായി വന്ന സമ്പത്തും നന്നായിരുന്നു.. പിഷാരടിയെ പിഷാരടി ആയല്ലാതെ ഒരു റോളില്‍ കാണാന്‍ പറ്റി ??
ചിത്രത്തില്‍ പോരായ്മയായി അനുഭവപ്പെട്ടത് കാലങ്ങളായി കണ്ടുവരുന്ന ക്ളീഷേ സംഭവങ്ങളും ഡയലോഗുകളും തന്നെയാണ് ആദ്യപകുതിയില്‍ ഫാമിലിയില്‍ നടക്കുന്ന കാര്യങ്ങളായി വന്നത് എന്നതാണ്.കല്ലുവിന്റെ ചില സീനുകള്‍ നന്നായി ക്രിഞ്ച് അടിപ്പിച്ചു.. എന്നാലും middle aged ഒക്കെ ആയ ആള്‍ക്കാര്‍ക്ക് നന്നായി അവയൊക്കെ ഇഷ്ടമാകുമെന്ന് തോന്നുന്നു..
ഇപ്പോഴും theatre നിറയ്ക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് അടുത്തകാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ലാത്ത വിജയം തന്നെയാണ്..

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

You May Also Like