Connect with us

Hi, what are you looking for?

Film News

ഷാരൂഖ് ചിത്രം ‘പത്താനെ’ അഭിനന്ദിച്ച് പ്രധാനമന്ത്രി!!

ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് മുന്നേറുകയാണ് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. ഇപ്പോഴിതാ പത്താനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ശ്രീനഗറിലെ ഐനോക്‌സ് റാം മുൻഷി ബാഗിൽ ഷാരൂഖ് ഖാൻ ചിത്രം പത്താന്റെ ഹൗസ്ഫുൾ ഷോകളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

പതിറ്റാണ്ടുകൾക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ്ഫുൾ ആയി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ സംസാരിക്കവെ ആയിരുന്നു സിനമയെ അദ്ദേഹം പ്രശംസിച്ചത്. നേരത്തെ പത്താനെതിരെ നടന്ന ബഹിഷ്‌കരണാഹ്വാനങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയിരുന്നു. ബോളിവുഡ് സിനിമയെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്നായിരുന്നു പ്രധാനമന്ത്രി അന്ന് പറഞ്ഞത്.


ജനുവരി 25ന് റിലീസ് ചെയ്ത പത്താൻ സംവിധാനം ചെയ്തത് സിദ്ധാർത്ഥ് ആനന്ദ് ആണ് ദീപിക പദുകോൺ നായികയായ ചിത്രത്തിൽ ജോൺ എബ്രഹാം,ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി തിളങ്ങി.യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിൻറെ ഭാഗമായ പത്താൻ ഒരു ആക്ഷൻ ത്രില്ലറാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 865 കോടിയാണ് ലോകമെമ്പാടുമായി സിനിമ നേടിയിരിക്കുന്നത്.

You May Also Like