Connect with us

Hi, what are you looking for?

Film News

ഷാരൂഖ് ഖാന്റെ പത്താൻ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് എത്രയാണെന്നോ?

ഷാരൂഖ് ഖാന്റെ പത്താൻ വിജയരഥത്തിലേറി ജൈത്രയാത്ര തുടരുകയാണ്. ജനുവരി 25 ന് റിലീസ് ചെയ്തതിന് ശേഷം ഒരു മാസത്തിലേറെ ബോക്സ് ഓഫീസ് ചാർട്ടുകളിൽ ആധിപത്യം ഉറപ്പിച്ച്് മുന്നേറിയത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു.പത്താൻ ബോക്സ് ഓഫീസിൽ ബമ്പർ ഓപ്പണിംഗ് നേടിയ സിനിമ കൂടിയാണ്.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷൻ-ത്രില്ലർ ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന താരങ്ങളായി എത്തിയിരുന്നു. പത്താൻ കളക്ഷനിൽ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 528.77 കോടി രൂപയാണ്ട ആഗോള തലത്തിൽ സിനിമ 1000 കോടിക്ലബിൽ എത്തിയിരുന്നു.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷൻ-ത്രില്ലർ ചിത്രമാണ് പത്താൻ. സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് തിരക്കഥയെഴുതിയ ചിത്രം യാഷ് രാജ് ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്.യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സിലെ നാലാമത്തെ സിനിമയാണ് പത്താൻ.ചിത്രത്തിൽ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. റോ ഫീൽഡ് ഏജന്റായ പത്താൻ എന്ന കഥാപാത്രമായാണ് ഷാരൂഖ് ചിത്രത്തിൽ എത്തിയത്. ജോൺ എബ്രഹാം പ്രതിനായകനായിരുന്നു

 

You May Also Like