വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൈവ്. മംമ്തമോഹന്‍ദാസ് പ്രിയ പ്രകാശ് വാര്യര്‍, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ലൈവ് എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് എ എസ്. സുരേഷ്ബാബുവാണ്. ഇപ്പോഴിതാ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. സാം ജോണ്‍ വക്കത്താനം എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്.
കൃഷ്ണ പ്രഭ, രശ്മി സോമന്, മുകുന്ദന്, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.ലൈവ് ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണും ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ളയുമാണ്.
ലൈവ് വ്യാജവാര്‍ത്തകളും അത് ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രമേയമാക്കിയുള്ളതാണ്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധാനം ദുന്ദു രഞ്ജീവ് രാധയുമാണ്.ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജാണ്.