Connect with us

Hi, what are you looking for?

Film News

‘ബാലയുടെ പണം’..! എന്ത് അധികാരം ഉണ്ട് നിങ്ങള്‍ക്ക്..! ലൈവില്‍ പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്..!

തനിക്കും കുടുംബത്തിനും എതിരെ നാളുകളായി നടന്ന് വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ അഭിരാമി സുരേഷ് രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് താരം ലൈവില്‍ എത്തി ഇനിയും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞത്. തനിക്കും കുടുംബത്തിനും എതിരെ നാളുകളായി സൈബര്‍ ആക്രമണം നടന്ന് വരികയാണ്.. ഇതിന് മാത്രം എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്. വീട്ടില്‍ പാപ്പു ഉള്‍പ്പെടെ എല്ലാവരേയും ചേര്‍ത്താണ് തെറിവിളികളും മറ്റും ചിലര്‍ നടത്തുന്നത്…ഇനിയും ഇത് കേട്ട് നില്‍ക്കാന്‍ കഴിയില്ല..

സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്യും എന്നും അഭിരാമി സുരേഷ് ലൈവില്‍ എത്തിപ്പറഞ്ഞു. ഗായിക അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി സുരേഷ്. സംഗീത പരിപാടികളും വ്‌ളോഗിംഗും എല്ലാമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ് അഭിരാമിയും അമൃതയും. എന്നാല്‍ ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്കും ഈ കുടുംബം ഇരയായിട്ടുണ്ട്. താന്‍ പങ്കുവെച്ച വീഡിയോയ്ക്ക് അടിയില്‍ എല്ലാം വന്ന മോശമായതും തന്നേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ച ശേഷമാണ് അഭിരാമി ലൈവില്‍ എത്തിയിരുന്നത്.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഞങ്ങള്‍ ഇത് അനുഭവിക്കുകയാണ്.. ഞങ്ങളെ ടോര്‍ച്ചര്‍ ചെയ്യുകയാണ്.. എല്ലാദിവസും വീട്ടുകാര്‍ വിഷമിക്കുന്നതും അമ്മ കരയുന്നതും എത്രനാള്‍ കണ്ട് നില്‍ക്കാന്‍ കഴിയും.. ഇപ്പോള്‍ പരിധിവിട്ടു.. മടുത്തു.. കേസ് കൊടുക്കും എന്നും അഭിരാമി പറഞ്ഞു. അതിനിടെ തന്നെ ബോഡി ഷെയ്മിംഗ് നടത്തിയവര്‍ക്ക് എതിരേയും അഭിരാമി തുറന്നടിച്ചു. അഭിരാമിയുടെ മുഖത്തെ കുറിച്ച് വളരെ മോശമായി പറഞ്ഞവര്‍ക്ക് എതിരേയും താരം കണക്കിന് മറുപടി കൊടുത്തു..അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയുടെ പണം

കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത് എന്ന ഒരു വ്യക്തിയുടെ കമന്റിന് എന്ത് അധികാരത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത്.. ഞങ്ങള്‍ നന്നായി അധ്വാനിക്കുന്നുണ്ട്.. യൂട്യൂബ് വഴിയും ഞങ്ങള്‍ക്ക് പണം വരുന്നുണ്ട്… ഇതിന്റെ എല്ലാം കണക്ക് നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടോ എന്നും അഭിരാമി ചോദിക്കുന്നു. വിവാഹ മോചനത്തിന് ശേഷം സംഗീത സംവിധായകന്‍ ഗോപിസുന്ദറിനൊപ്പം പുതിയൊരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ച അമൃതയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്. അന്ന് മുതല്‍ ഞങ്ങളെ പലരും ചേര്‍ന്ന് ടോര്‍ച്ചര്‍ ചെയ്യുകയാണ് എന്നും ഇനിയും ഇത് സഹിക്കാന്‍ കഴിയില്ലെന്നും നിയമപരമായി മുന്നോട്ട് പോകാന്‍ ആണ് തീരുമാനിച്ചത്..

 

പുലി കുട്ടികളായി തന്നെ ജീവിക്കും എന്നും അഭിരാമി പറഞ്ഞു.. നിരവധിപ്പേര്‍ താരത്തിന്റെ ലൈവ് വീഡിയോയ്ക്ക് അടിയില്‍ അനുകൂലിച്ചും കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

You May Also Like