Connect with us

Hi, what are you looking for?

Film News

പഴശ്ശിരാജയ്ക്ക് ശേഷം പത്തൊമ്പതാം നൂറ്റാണ്ട്..! സിജു വില്‍സണ്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് ഗോകുല്‍ സുരേഷ്..!

പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടിറങ്ങിയപ്പോള്‍ നടന്‍ ഗോകുല്‍ സുരേഷ് പറഞ്ഞ അഭിപ്രായം ശ്രദ്ധ നേടുന്നു.. സിനിമ കണ്ടിറയപ്പോള്‍ വിനയന്‍ എന്ന സംവിധായകനെ കുറിച്ചുള്ള ചോദ്യത്തിന്.. അദ്ദേഹത്തെ കുറിച്ച് പറയാന്‍ ഒന്നും ഞാന്‍ വളര്‍ന്നിട്ടില്ല എന്നായിരുന്നു ഗോകുലിന്റെ മറുപടി.. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ വലിയ ആകാംക്ഷയായിരുന്നു എന്നാണ് ഗോകുല്‍ പറഞ്ഞത്.. സിനിമ വളരെ നല്ലതായിരുന്നു എന്നും ചിത്രത്തില്‍ ഗോകുലം ഗോപാലന്‍ സാറിന്റെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണെന്നും ഗോകുല്‍ പറഞ്ഞു..

ചിത്രത്തില്‍ അഭിനയിച്ച സിജു ചേട്ടന്‍ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനം എല്ലാം ഒന്നിനൊന്ന് മെച്ചം ആയിരുന്നു… മികച്ച ഒരു ദൃശ്യവിരുന്ന് തന്നെ ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്.. പഴശ്ശിരാജ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ആ ഫീലോടെ കാണാന്‍ സാധിച്ച സിനിമ പത്തൊമ്പതാം നൂറ്റാണ്ട് ആണെന്നും താരപുത്രന്‍ അഭിപ്രായപ്പെട്ടു, സിനിമയുടെ സംവിധാനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ്..

വിനയന്‍ സാറിനെ കുറിച്ച് പറയാന്‍ എല്ലാം ഞാന്‍ ആളാണോ എന്ന് ഗോകുല്‍ തിരിച്ച് ചോദിച്ചത്.. ആ ചോദ്യം തന്നെ തെറ്റാണെന്ന് എനിക്ക് തോന്നുന്നു എന്നായിരുന്നു നടന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് ഈ സിനിമ… സിജു വില്‍സണ്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ തന്നെ എന്നും സിനിമ കണ്ടിറങ്ങിയപ്പോള്‍ ഗോകുല്‍ സുരേഷ് പറഞ്ഞു..

പത്തൊമ്പതാം നൂറ്റാണ്ട് വിനയന്‍ എന്ന സംവിധായകന്റെ തിരിച്ച് വരവ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഒപ്പം ഒരു പുത്തന്‍ താരോദയവും ഈ സിനിമയിലൂടെ മലയാള സിനിമയ്ക്ക് ഭവിച്ചിരിക്കുകയാണ്. സിജു വില്‍സണ്‍ എന്ന നായകനെ മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

You May Also Like