Connect with us

Hi, what are you looking for?

Film News

കമൽഹാസനൊപ്പം ‘പത്താൻ’ കാണാനെത്തിയത് ആരൊക്കെയാണെന്നോ?

ഓരോ ദിവസം കഴിയുന്തോറും ഷാരൂഖ് ഖാന്റെ പത്താൻ ചരിത്രം സൃഷ്ടിക്കുകയാണ്. തിയേറ്ററുകളിൽ എത്തിയതു മുതൽ ഒന്നിനുപുറകെ ഒന്നായി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് പത്താൻ. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 865 കോടിയാണ് ലോകമെമ്പാടുമായി സിനിമ നേടിയിരിക്കുന്നത്.

ബോക്സ് ഓഫീസിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയ്ക്ക് ചെന്നൈയിൽ നടന്ന പ്രത്യേക സ്‌ക്രീനിങ്ങ് ഉണ്ടായിരുന്നു. അവിടെ പത്താൻ കാണാൻ കമൽഹാസനൊപ്പം പഴയകാല നായികമാരായ സുഹാസിനി മണിരത്നം, ശോഭന, ജയശ്രീ എന്നിവർ എസ്ആർകെ സിനിമ കാണാൻ എത്തി. പഴയകാല നായികമാരൊപ്പമുള്ള കമൽഹാസന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഷാരൂഖ് ഖാൻ നായകനായ പത്താനിൽ ദീപിക പദുകോൺ നായിക. ജോൺ എബ്രഹാം പ്രതിനായക വേഷത്തിൽ എത്തിയ സിനിമയിൽ ഡിംപിൾ കപാഡിയ,  ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.  സിദ്ധാർത്ഥ് ആനന്ദാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. അതേസമയം യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിൻറെ ഭാഗമായ പത്താൻ ഒരു ആക്ഷൻ ത്രില്ലറാണ്.

 

You May Also Like