Connect with us

Hi, what are you looking for?

Film News

‘എനിക്കൊന്നും തോന്നിയില്ല’; പത്താനിലെ ബിക്കിനി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ദീപിക പദുക്കോൺ!

സിനിമയുടെ റിലീസിനു മുമ്പേ വിവാദത്തിലായ ബോളിവുഡ് ചിത്രമാണ് ‘പത്താൻ’. സിനിമ നേരിട്ട വിവാദങ്ങളിലൊന്ന് ദീപിക പദുക്കോണിന്റെ വസ്ത്രധാരണമായിരുന്നു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് നടിയുടെ കാവി നിറത്തിലുള്ള ബിക്കിനിയെന്നായിരുന്നു സംഘപരിവാർ ഉയർത്തിയ വാദം.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ദീപിക പദുക്കോൺ ഒരു മാധ്യമത്തിനോടും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ ദീപിക ഈ വിവാദത്തോട് ആദ്യമായി പ്രതികരിക്കുകയാണ്. ‘വിവാദങ്ങളെല്ലാം ഉണ്ടായപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നുംവിവാദങ്ങൾ ഉണ്ടായപ്പോൾ സത്യം പറഞ്ഞാൽ എനിക്കൊന്നും തോന്നിയില്ല’, ദീപിക പറഞ്ഞു. ഇതിനു മുമ്പും ദീപിക സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്


അതേ സമയം വിവാദങ്ങൾക്ക് മറുപടിയായി ചിത്രം ആഗോളതലത്തിൽ റെക്കോർഡ് നേട്ടമാണ് പത്താൻ കൊയ്തത്. ബോളിവുഡ് ബോക്സ് ഓഫീസ് കണ്ട് ഏറ്റവും വലിയ കളക്ഷനാണ് പഠാൻ സ്വന്തമാക്കിയത് .ആയിരം കോടിയിലധികം രൂപയാണ് ‘പത്താൻ’ ബോക്‌സോഫീസിൽ നിന്നും കരസ്ഥമാക്കിയത്.ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പഠാനിൽ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു പത്താൻ. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവനാണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ

 

You May Also Like