Connect with us

Hi, what are you looking for?

Film News

‘അതെ ബാഗ് കാലിയായിരുന്നു’ : ട്രോളുകൾക്ക് മറുപടിയുമായി ബോളിവുഡ് ആലിയ ഭട്ട്!

ആഡംബര ഫാഷൻ ബ്രാൻഡായ ഗുച്ചിയുടെ ക്രൂയിസ് ഷോയിൽ ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗുച്ചിയുടെ ഗ്ലോബൽ അംബാസഡറാണ് ആലിയ ഭട്ട്. അതേ സമയം ചിത്രങ്ങളിൽ ആലിയ കൈവശം വച്ചിരിക്കുന്ന ബാഗിനെതിരെ നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

ബാഗിന്റെ ഉൾഭാഗം സുതാര്യമായതിനാൽ നന്നായി കാണാം. ഈ ബാഗ് കാലിയായതാണ് ട്രോളുകൾക്ക് കാരണം. ‘ബാഗിൽ ഒന്നുമില്ല പിന്നെ എന്തിനാണ് ആലിയ അത് ചുമക്കുന്നതെന്നും പേഴ്സ് കുറച്ച് സാധനങ്ങളെങ്കിലും കൈവശം വയ്ക്കാനുള്ളതാണെന്നും’ ട്രോളന്മാർ പറയുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ആലിയ.

ആലിയ ഭട്ട് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ഷോയിൽ എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം ‘അതെ ബാഗ് കാലിയായിരുന്നു’ എന്ന അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്.ഗുച്ചിയുടെ മറ്റു ഗ്ലോബൽ അംബാസിഡർമാരായ ഹോളിവുഡ് താരം ഡക്കോട്ട ജോൺസൺ, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീൻസിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരിസ്റ്റൈൽസ് എന്നിവരേയും ചിത്രങ്ങളിൽ കാണാൻ കഴിയും

You May Also Like