Connect with us

Hi, what are you looking for?

Film News

‘കണ്ടിരിക്കാന്‍ രസമാണ് ബോറടിപ്പിക്കുന്നതായിട്ടോ വലിച്ചുനീട്ടുന്നതായിട്ടോ എവിടെയും അനുഭവപ്പെട്ടില്ല’

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തലശേരിയിലെ പിണറായിയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കണ്ടിരിക്കാന്‍ രസമാണ് ബോറടിപ്പിക്കുന്നതായിട്ടോ വലിച്ചുനീട്ടുന്നതായിട്ടോ എവിടെയും അനുഭവപ്പെട്ടില്ല’ എന്നാണ് ആദര്‍ശ് പാറക്കല്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

#നീലവെളിച്ചം
ഇന്നലെ എറണാകുളം സവിതയില്‍ 9pm നുള്ള ഷോയാണ് കണ്ടത്…ഏകദേശം 50 പേര്‍ മാത്രം
ദൃശ്യവിസ്മയം, ക്യാമറ, എഡിറ്റിങ്, ഷോട്ടുകള്‍ അതുപോലെ 1960 കാലഘട്ടത്തിന് റീക്രിയേറ്റ് ചെയ്തതിലും ആഷിക് അബുവിനും ടീമിനും ഇരിക്കട്ടെ ഒരു #കുതിരപ്പവന്‍
റിമ :ഭാര്‍ഗ്ഗവിയുടെ കഥാപാത്രത്തെ മാക്‌സിമം ഭംഗിയാക്കാന്‍ ശ്രമിച്ചെങ്കിലും ചില സീനുകളില്‍ കല്ലുകടി അനുഭവപ്പെട്ടു…അതേസമയം ക്ലൈമാക്‌സ് സീനില്‍ നല്ല പ്രകടനമായിരുന്നു
റോഷന്‍ : പെര്‍ഫോമന്‍സ് ഗംഭീരം എന്നാല്‍ റോഷന്‍ – റിമാ കോമ്പോ രതിച്ചേച്ചി പപ്പുമോന്‍ ഫീല്‍ പോലെ തോന്നിപ്പിച്ചു…
ടോവിനോ : ഒന്നുംപറയാനില്ല ഗംഭീരമായി പൊട്ടിതകര്‍ന്ന എന്ന പാട്ടിന്റെ സീനിലൊക്കെ ഞെട്ടിത്തരിക്കുന്ന രംഗമൊക്കെ മധുവിനെക്കാള്‍ ഭംഗിയാക്കാന്‍ കഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്…
ഷൈന്‍ ടോം : അഭിനയം തകര്‍ത്തുവെങ്കിലും ഡയലോഗ് പറയുന്ന രീതി ഒരുമാതിരി ഇന്റര്‍വ്യു സ്‌റ്റൈല്‍ ആയിപ്പോയി…
പാട്ടുകള്‍ : ഷഹബാസിന്റെയും, ചിത്രയുടെയും ശബ്ദം കൊണ്ട് മനോഹരമായി പ്രേത്യേകിച്ചു ഏകാന്തതയുടെ, അനുരാഗ മധുചഷകം ഈ രണ്ടു പാട്ടുകളും അക്കാര്യത്തില്‍ ബിജിബാല്‍ ????
പോരായ്മ തോന്നിയത് : കഥ നടക്കുന്നത് തലശ്ശേരിയില്‍ ആണെങ്കിലും ടോവിനോ ഒഴിച്ച് ബാക്കിയുള്ളവര്‍ കണ്ണൂര്‍ ഭാഷ സംസാരിക്കുന്നതായി കണ്ടില്ല
ബാക്കിയുള്ള സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളെല്ലാം പ്രകടനം മികച്ചതാക്കി
മികച്ചൊരു ദൃശ്യനുഭവം സിനിമ സമ്മാനിക്കുന്നുണ്ട് ഒപ്പം കാലങ്ങളായി വായിച്ചു കേട്ട കഥയുടെ ദൃശ്യം അങ്ങനെ കണ്ടിരിക്കാന്‍ രസമാണ് ബോറടിപ്പിക്കുന്നതായിട്ടോ വലിച്ചുനീട്ടുന്നതായിട്ടോ എവിടെയും അനുഭപ്പെട്ടില്ല…
NB : അഭിപ്രായം തികച്ചും വ്യക്തിപരം..

1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍, റെക്സ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു. എഡിറ്റിങ് സൈജു ശ്രീധരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ എ.എസ്. ദിനേശ്.

You May Also Like