Connect with us

Hi, what are you looking for?

Film News

നിറവയറില്‍ ഡപ്പാം കുത്ത് ഡാന്‍സുമായി നടി ഐശ്വര്യ- വീഡിയോ വൈറലാവുന്നു

ഗര്‍ഭിണികള്‍ എക്‌സൈസ് ചെയ്യരുത് ഡാന്‍സ് ചെയ്യരുത് എന്നൊക്കെ ചിലര്‍ പറയാറുണ്ട്. എന്നാലിതാ അത്തരക്കാര്‍ നിര്‍ബന്ധമായും കാണേണ്ട ഒരു വീഡിയോയാണ് നടിയും അവതാരകയുമായ ഐശ്വര്യ പ്രഭാകറിന്റെ ഡാന്‍സ്. നിറവയറില്‍ ആസ്വദിച്ച് നൃത്തം ചെയ്യുകയാണ് നടി. മികച്ച ഒരു നര്‍ത്തകിയായ ഐശ്വര്യയുടെ ഈ ഡാന്‍സ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

https://www.instagram.com/reel/Ca1-uqBlKxF/?utm_source=ig_embed&ig_rid=c55ea77a-c549-4968-8ba0-929aef3bdc00

ഗര്‍ഭിണിയായ ശേഷം തന്റെ ജീവിത രീതി മാറ്റേണ്ടി വരുമോയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ തന്റെ ഡോക്ടര്‍ പറഞ്ഞത് ഇതുവരെ എങ്ങനെയായിരുന്നോ അതുപോലെ മുന്നോട്ട് പോവാനാണെന്ന് ഐശ്വര്യ പറയുന്നു. തനിക്കിത് വളരെയധികം സന്തോഷം തന്നെന്നും നടി പറഞ്ഞു. ഗര്‍ഭിണിയായിട്ടും സിമ്പിള്‍ നൃത്തം ചെയ്യാനൊന്നും ഐശ്വര്യ നിന്നില്ല. നല്ല ദപ്പാം കൂത്ത് ഡാന്‍സ് തന്നെയങ്ങ് ചെയ്തു. ഇത് തന്നെ ആദ്യത്തെ കുഞ്ഞായതിനാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞു തരാനുള്ള വൈദഗ്ധ്യമൊന്നും തനിക്കില്ലെന്നും ഐശ്വര്യ പറയുന്നു. അതേസമയം ഈ സമയം താന്‍ വളരെയധികം സന്തോഷവതിയാണെന്നും ഓരോ നിമിഷവും ആസ്വദിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

You May Also Like