Connect with us

Hi, what are you looking for?

Film News

ശ്രീവല്ലിയെ താന്‍ നന്നായി ചെയ്‌തേനെ -ഐശ്വര്യ രാജേഷ്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ താരമാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ തെലുങ്ക് സിനിമയെ കുറിച്ച് പറയുകയാണ് താരം. തനിക്ക് തെലുങ്ക് ഇന്‍ഡസ്ട്രി ഏറെ ഇഷ്ടമാണ്. ശക്തമായ റോളിലൂടെയാകും തെലുങ്കിലേക്ക് തിരിച്ചുവരുക എന്ന് താരം പറയുന്നു.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയെക്കുറിച്ചും ഐശ്വര്യ പങ്കുവച്ചു. ചിത്രത്തിലെ നായികാ വേഷം തനിക്കായിരുന്നു കൂടുതല്‍ ചേരുക എന്നാണ് ഐശ്വര്യ പറയുന്നത്. തെലുങ്ക് സിനിമാ മേഖലയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഐശ്വര്യയുടെ തുറന്നുപറച്ചില്‍.

പുഷ്പയിലെ ശ്രീവല്ലിയെ പോലൊരു കഥാപാത്രം കിട്ടിയാല്‍ താന്‍ ഉറപ്പായും ചെയ്യും എന്നും ഐശ്വര്യ പറയുന്നു. രശ്മിക ശ്രീവല്ലിയെ നല്ല രീതിയിലാണ് ചെയ്തത്. പക്ഷേ ആ കഥാപാത്രം തനിക്ക് കൂടുതല്‍ നന്നായി ചേരും എന്നാണ് ഐശ്വര്യ പറയുന്നത്.

തമിഴ് ചിത്രം ഫര്‍ഹാന ആണ് ഐശ്വര്യയുടേതായി അവസാനം തിയറ്ററില്‍ എത്തിയ ചിത്രം. ചിത്രം വലിയ വിവാദമായതിനെ തുടര്‍ന്ന് ചെന്നൈ പോലീസ് താരത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You May Also Like