Connect with us

Hi, what are you looking for?

Film News

‘അജയന്റെ രണ്ടാം മോഷണം’; കൃതി ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അജയന്റെ രണ്ടാം മോഷണത്തിലെ കൃതി ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടു. തനി നാടന്‍ പെണ്‍കുട്ടിയായിട്ടാണ് കൃതി ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. കൃതി ഷെട്ടിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ ജിതിന്‍ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ ആണിത്.

ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം. അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം ബാദുഷ. ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

You May Also Like