Connect with us

Hi, what are you looking for?

Film News

‘ഈ പറയുന്ന പോലുള്ള നെഗറ്റീവ്‌സ് ഒന്നും ഗോള്‍ഡ് എന്ന സിനിമ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല’

പൃഥ്വിരാജ്- നയന്‍താര ചിത്രം ഗോള്‍ഡിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോള്‍ഡ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘ഈ പറയുന്ന പോലുള്ള നെഗറ്റീവ്സ് ഒന്നും ഗോള്‍ഡ് എന്ന സിനിമ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല’യെന്നാണ് അക്ഷയ് ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈ പറയുന്ന പോലുള്ള negatives ഒന്നും Gold എന്ന സിനിമ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഒരു Average Movie. Great എന്നോ Worst എന്നോ പറയാനാകാത്ത ഒരു type പടമായിട്ടാണ് എനിക്ക് തോന്നിയത്… ചിലപ്പോള്‍ negative reviews കണ്ട് ഒട്ടും പ്രതീക്ഷയില്ലാതെ കണ്ടതു കൊണ്ടാവാം.
ആദ്യം മുതല്‍ ത്രില്ലടിപ്പിച്ചു നിര്‍ത്താനുള്ള സാങ്കേതിക ഗിമ്മിക്കുകളെല്ലാം സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ചായ ഒഴിക്കുന്ന വീട്ടമ്മയെ മൂന്നായി മുറിച്ചും, ഇടക്കിടെ പൂമ്പാറ്റയും അണ്ണാനും പരുന്തും പച്ചക്കുതിരയെയുമൊക്കെ കാണിച്ചും, ഇംഗ്ലീഷും മലയാളത്തിലുമൊക്കെയായി പേരുകളും സംഭവങ്ങളും എഴുതിക്കാണിച്ചും, സിനിമയിലെ രംഗത്തിന് അനുസൃതമായ ഡയലോഗ് എഴുതിയ ബനിയനണിഞ്ഞുമൊക്കെ ‘ന്യൂജെന്‍ പിള്ളേരെ’ കൂടെ നിര്‍ത്താനുള്ള പണിയെല്ലാം എടുത്തുവെച്ചിട്ടുമുണ്ട്.
എന്നാല്‍…
പ്രേഷകരെ underestimate ചെയ്ത ചില കോപ്രായങ്ങള്‍ പറയാതെ വയ്യ…
എഡിറ്റിംഗ്: അവശ്യമില്ലാത്ത ചില Over edit -കളും നേരേ ചൊവ്വേ Trim ചെയ്യാത്ത രംഗങ്ങളും.
പൃഥ്വിരാജ് ഒഴികേ ബാക്കി ഉള്ളവരെല്ലാം അതിഥി വേഷങ്ങളായി, ഒന്നും പറയാനില്ലാത്തവരായി പോയ അവസ്ഥ.
കോടീശ്വരന്റെ മകളായ നയന്‍താര ‘ഇങ്കി പിങ്കി പോങ്കി’ കളിക്കുന്ന പോലെ വരനെ തിരഞ്ഞെടുക്കുന്ന Concept.
നയന്‍താര Dub: ആ Dub ചെയ്ത കൊച്ചിന് പതിനഞ്ച് വയസ്സെങ്കിലുമുണ്ടോന്ന് സംശയം ??
Topmost negative – Climax
ഇതൊക്കെയാണെങ്കിലും…
1 കട്ട സ്വര്‍ണത്തിന് വേണ്ടി Police station അടിച്ചു തകര്‍ത്ത Rocky ഭായിയേക്കാള്‍…
200 kg സ്വര്‍ണം വേണ്ട എന്നു വച്ച ഷമ്മിയാണ് ഹീറോ… ????
ഇതുവരെ വെള്ളിത്തിരയില്‍ വന്നിട്ടില്ലാത്ത വിധത്തില്‍ ആലുവയുടെ ദൃശ്യപശ്ചാത്തലം ഒരുക്കാന്‍ സാധിച്ചിട്ടുണ്ടെന്നത് ഗോള്‍ഡിന്റെ പ്ലസ് പോയിന്റായി തോന്നി.
‘പ്രേമം’, ‘നേരം’ എന്നിവയുടെ പ്രതീക്ഷാഭാരം വച്ചുകൊണ്ട് സിനിമ കണ്ടാല്‍ വന്‍ നിരാശയാവും ഫലമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

You May Also Like